വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

60 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് യാത്രാവിലക്ക് ഉള്ളതിനാല്‍ റിയാസിന്റെ മാതാപിതാക്കള്‍ക്ക് കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്താനായില്ല. റിയാസിന്റെ അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. ലളിതമായ സത്കാരത്തിന് ശേഷം വീണയും റിയാസും കഴക്കൂട്ടത്തെ വീട്ടിലേക്ക് പോകും.

Monday June 15th, 2020

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങാണ് നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രജിസ്ട്രാര്‍ ക്ലിഫ് ഹൌസിലേക്ക് എത്തി 10.30ഓടെയാണ് രജിസ്‌ട്രേഷന്‍ നടന്നത്. മന്ത്രിസഭയില്‍ നിന്ന് നിന്ന് ഇ.പി ജയരാജന്‍ മാത്രമാണ് ഉണ്ടായിരുന്നത്. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് കോലിയക്കോട് കൃഷ്ണന്‍ നായരും പങ്കെടുത്തു. 60 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് യാത്രാവിലക്ക് ഉള്ളതിനാല്‍ റിയാസിന്റെ മാതാപിതാക്കള്‍ക്ക് കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്താനായില്ല. റിയാസിന്റെ അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. ലളിതമായ സത്കാരത്തിന് ശേഷം വീണയും റിയാസും കഴക്കൂട്ടത്തെ വീട്ടിലേക്ക് പോകും.

ഐടി സംരംഭകയാണ് വീണ. നേരത്തെ ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ ബെംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയാണ്.

പി.എം. അബ്ദുല്‍ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ്. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. എം.കെ രാഘവനോട് പരാജയപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം