എം.എല്‍.എക്ക് ലൈംഗിക വേഴ്ചക്കായി വിദ്യാര്‍ഥിനിയെ എത്തിച്ച യുവതി പിടിയില്‍

Friday February 26th, 2016

Peedanam Rapeബിഹാര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എം.എല്‍.എയുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച യുവതി അറസ്റ്റിലായി. നവാഡയില്‍ നിന്നുള്ള ആര്‍.ജെ.ഡി എം.എല്‍.എ രാജ്ഭല്ല യാദവുമായി പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയെന്നാണ് അറസ്റ്റിലായ സുലേഖ ദേവിക്കെതിരെയുള്ള കേസ്. സുലേഖ ദേവിയെ കൂടാതെ അമ്മ രാധാ ദേവി, മകള്‍ ഛോട്ടി കുമാരി, ഇളയ സഹോദരി തുളസി ദേവി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇടനിലക്കാരനായ മോത്തി റാമിനായി തെരച്ചില്‍ തുടരുകയാണ്.

സഹോദരങ്ങളോടൊപ്പം താമസിക്കുന്ന ബിഹാര്‍ ഷെരിഫിലെ വീട്ടില്‍ നിന്നാണ് സുലേഖ ദേവി ആര്‍.ജെ.ഡി എം.എല്‍.എയുടെ വീട്ടിലേക്ക് ഫെബ്രുവരി ആറിന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. അവിടെ വെച്ച് പെണ്‍കുട്ടിയെ എം.എല്‍.എ രാജ് ഭല്ല ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പിറ്റേന്ന് തിരിച്ചയച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമത്തില്‍ വലിയ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം എം.എല്‍.എ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാന്‍ ഇതുവരെ പൊലീസിനായിട്ടില്ല. ആര്‍.ജെ.ഡി അന്വേഷണ വിധേയമായി എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം