ഗര്‍ഭിണിയായ യുവതിയെ ബന്ധുക്കള്‍ നഗ്നയാക്കി നടത്തിച്ചു

Tuesday February 9th, 2016

Pregnent woman harassedവാറങ്കല്‍: തെലങ്കാനയിലെ വാറങ്കലില്‍ ഗര്‍ഭിണിയായ യുവതിയെ ബന്ധുക്കള്‍ നഗ്‌നയാക്കി തെരുവിലൂടെ നടത്തിച്ചുവെന്ന് ആരോപണം. വാറങ്കലിലെ വാര്‍ദ്ദാനപേട്ടിലാണ് അനിതയെന്ന ഇരുപതുകാരിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആക്രമിക്കുകയും നഗ്‌നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്തത്. ആദ്യ ഭാര്യയെ ഭര്‍ത്താവ് അവഗണിക്കാന്‍ കാരണം അനിതയാണെന്ന് ആരോപിച്ചണ് അനിതയെ ബന്ധുക്കള്‍ ആക്രമിച്ചത്.

അനിതയെ ഭര്‍ത്താവ് ബനോത് രവി ഒരു വര്‍ഷം മുമ്പാണ് രഹസ്യമായി വിവാഹം ചെയ്തത്. അനിതയെ വിവാഹം ചെയ്യുന്നതിന് അഞ്ചു വര്‍ഷം മുമ്പ് ഇയാള് സ്വരൂപ എന്ന യുവതിയെ വിവാഹം ചെയ്ത് അതില്‍ കുട്ടികളും ഉണ്ടായിരുന്നു. അനിതയെ വിവാഹം ചെയ്തതോടെ രവി സ്വരൂപയെ അവഗണിക്കാന്‍ തുടങ്ങി. രവിയുടെ രണ്ടാമത്തെ വിവാഹത്തെക്കുറിച്ചറിഞ്ഞ സ്വരൂപ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കളും സ്വരൂപയും രവിക്കെതിരേയും അനിതക്കെതിരേയും തിരിഞ്ഞത്. പ്രശ്‌നം ഗുരുതരമായപ്പോള്‍ വിവാഹമോചനം ആവശ്യമാണെന്ന് രവി ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് രവിയും സ്വരൂപയും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തില്‍ അനിത ഇടപ്പെട്ടു. തുടര്‍ന്ന് സ്വരൂപയും ബന്ധുക്കളും ഒറ്റക്കെട്ടായി അനിതയെ ആക്രമിച്ച് തെരുവിലൂടെ നഗ്‌നയാക്കി നടത്തിച്ചുവെന്ന് അനിത പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് ബനോത് രവിക്കും അയാളുടെ ആദ്യ ഭാര്യ സ്വരൂപയും ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രവിയും സ്വരൂപയും മറ്റ് നാലുപേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം