ആര്യാടന്‍ മുഹമ്മദിന് 40ലക്ഷം രൂപ നല്‍കിയതായി സരിതയുടെ മൊഴി

Wednesday January 27th, 2016

saritha
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി സോളാര്‍ കമ്മീഷനില്‍ സരിത എസ് നായരുടെ മൊഴി. രണ്ട് കോടി രൂപയാണ് ആര്യാടന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പറഞ്ഞതു പ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും സരിത മൊഴി നല്‍കി.

മുഖ്യമന്ത്രിക്കു 7 കോടി രൂപ നല്‍കേണ്ടി വരുമെന്ന് ജിക്കു മോന്‍ പറഞ്ഞിരുന്നു. അത്രയും പണം നല്‍കാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞു. പണം ദില്ലിയില്‍ എത്തിക്കാന്‍ ജിക്കുമോന്‍ നിര്‍ദ്ദേശിച്ചതു പ്രകാരം മുഖ്യമന്ത്രിക്കു പണം നല്‍കാനായി താന്‍ ദില്ലിയില്‍ പോയി മുഖ്യമന്ത്രിയെ കണ്ടു. ദില്ലിയിലെ ചാന്ദ്‌നി ചൗക്കില്‍ വച്ച് ഒരു കോടി പത്തുലക്ഷം രൂപ മുഖ്യമന്ത്രിക്കും തോമസ് കുരുവിളക്കും കൈമാറി.

മുഖ്യമന്ത്രിയുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ജോപ്പന്‍ സലീം രാജ് എന്നിവരുടെ ഫോണിലൂടെയാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ജോപ്പന്റെ നമ്പറില്‍ വിളിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തനിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും സരിത കമ്മീഷനില്‍ വെളിപ്പെടുത്തി. താന്‍ സമര്‍പ്പിച്ച നിവേദനം പരിശോധിക്കാന്‍ മുഖ്യമന്ത്രി ആര്യാടന്‍ മുഹമ്മദിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അനര്‍ട്ടുമായി സഹകരിച്ച് സോളാര്‍ പദ്ധതി ആരംഭിക്കുയായിരുന്നു ഇതിന്റെ ഉദ്ദേശം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം