ഫോര്‍ട്ട് കൊച്ചി ഹോംസ്‌റ്റേയില്‍ യുവതിയെ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍

Sunday January 24th, 2016
2

Gang rape team kochi cachesകൊച്ചി: ഫോര്‍ട്ട് കൊച്ചി ഹോംസ്‌റ്റേയില്‍ താമസിക്കാനെത്തിയ യുവാവിനെ കെട്ടിയിട്ട് കൂടെയുണ്ടായിരുന്ന യുവതിയെ ആറ് പേരടങ്ങുന്ന സംഘം ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് നേതൃത്വം നല്‍കിയ ഫോര്‍ട്ട് കൊച്ചി സിവില്‍ പോലിസ് ഓഫിസര്‍ അബ്ബാസിന്റെ മകന്‍ അഫ്‌സല്‍ ഒഴികെ ഉളള പ്രതികള്‍ പൊലിസ് പിടിയിലായി. ഹോം സ്‌റ്റേ ജീവനക്കാരനായ ക്രിസ്റ്റി(18), കൂട്ടുക്കാരായ അല്‍ത്താഫ്(20), ഇജാസ്(20), സജു(20), അപ്പു(20) എന്നിവരാണ് പിടിയിലായത്. യുവതിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തി. പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെയും യുവതിയുടെയും പക്കല്‍ നിന്നും ഒരു ലക്ഷം രൂപയും ആഭരണങ്ങളും കാറും ഇവര്‍ തട്ടിയെടുത്തിരുന്നു.

പീഡനം നടന്ന് രണ്ടു മാസമായെങ്കിലും ഇതുവരെ വിവരം പുറത്തുവിടാനോ പൊലീസില്‍ പരാതി നല്‍കാനോ ഇവര്‍ തയ്യാറായില്ല. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവാവ് നല്‍കിയ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ ഫോണില്‍ നിന്നും യുവാക്കളെ വെണ്ടുരുത്തിപാലത്തിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ക്രിസ്റ്റി യുവാവും യുവതിയും താമസിച്ച ഹോം സ്‌റ്റേയിലെ ജീവനക്കാരനായിരുന്നു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/14713-gang-rape-home-stay-kochi-caches">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം