കടം തിരിച്ചടക്കാത്ത യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ഉത്തരവ്

Thursday January 21st, 2016

Peedanam Rapeമുംബൈ: കടം തിരിച്ചടക്കാന്‍ കഴിയാത്ത കര്‍ഷകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ പഞ്ചായത്തിന്റെ ഉത്തരവ്. മഹാരാഷ്ട്രയില്‍ ജാട്ട് പഞ്ചായത്താണ് ഇത്തരത്തിലൊരു ശിക്ഷ വിധിച്ചത്. നാസികിന് സമീപം പര്‍ഭാനിയില്‍ ഗൊന്ധാലി എന്ന നാട്ടു കൂട്ടമാണ് കര്‍ഷകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. ദീപക്, ഭാര്യ സോണി ഭോരെ എന്നിവരെയാണ് നാട്ടുകൂട്ടം വിചിത്രമായ ശിക്ഷക്ക് വിധിച്ചത്.
90,000 രൂപയാണ് ഇവര്‍ പഞ്ചായത്തില്‍ നിന്ന് കടമെടുത്തത്. പലിശയടക്കം ഒന്നുകില്‍ അഞ്ച് ലക്ഷം രൂപ മടക്കിത്തരിക അല്ലെങ്കില്‍ ഭാര്യയെ ലൈംഗിക ബന്ധത്തിന് വിട്ടുതരിക എന്നാണ് ദീപകിനോട് പഞ്ചായത്ത് ആവശ്യപ്പെട്ടത്. ഭീഷണികളെ തുടര്‍ന്ന് ഇവര്‍ നാസികിലേയ്ക്ക് താമസം മാറ്റിയിരുന്നു.

അതേ സമയം പിന്നീട് നാട്ടുകൂട്ടം ദമ്പതികളോട് മാപ്പ് പറയുകയും വീട്ടിലേക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തെറ്റിദ്ധാരണയുടേയും ആശയക്കുഴപ്പങ്ങളുടേയും ഭാഗമാണ് സംഭവമെന്നും അവരെ ഉപദ്രവിക്കില്ലെന്നും ഒരു പഞ്ചായത്ത് അംഗം പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം