മുംബൈ ഹാഫ് മാരത്തണില്‍ മലയാളി വനിത ജേതാവ്

Sunday January 17th, 2016
2

Leelamma-Alphonso1 marathonമുംബൈ: 13മത് മുംബൈ ഹാഫ് മാരത്തണില്‍ മലയാളി വനിത ജേതാവ്. മുതിര്‍ന്ന വനിതകളുടെ (45നും 55നും ഇടയില്‍ പ്രായം) വിഭാഗത്തില്‍ ലീലാമ്മ അല്‍ഫോന്‍സോയാണ് (1:42:30) സ്വര്‍ണം നേടിയത്. അഞ്ജലി ഭലിഗെ (1:55:48), ഖുര്‍ശിദ് മിസ്ത്രി (1:56:43) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഡിസംബറില്‍ നടന്ന ഗോവ ഹാഫ് മാരത്തണില്‍ സ്വര്‍ണ മെഡല്‍ (1:46:00) നേടിയ ലീലാമ്മ 150ലധികം മാരത്തണുകളില്‍ പങ്കെടുത്തിട്ടുണ്ട്. 45കാരിയായ ലീലാമ്മ വെസ്‌റ്റേണ്‍ റെയില്‍വേയില്‍ ഓഫീസ് സുപ്രണ്ടന്റാണ്. ഭര്‍ത്താവ് ഫ്രാങ്ക് അല്‍ഫോന്‍സോ!യാണ് പരിശീലകന്‍.

സി.എസ്.ടി റെയില്‍വേ സ്‌റ്റേഷനിലെ സമീപം ആസാദ് മൈതാനത്തിലെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്നും രാവിലെ 7.20നാണ് ഹാഫ് മാരത്തണിന് കൊടി വിശീയത്. നിലവിലെ ഇന്ത്യന്‍ ചാമ്പ്യനായ മലയാളി താരം ഒ.പി ജെയ്ഷ ഉള്‍പ്പെടെ ദേശീയ, രാജ്യാന്തര താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 2015ലെ മാരത്തണിലാണ് ജെയ്ഷ ജേതാവായത്. മാരത്തണ്‍ (42.195 കി.മീ.), ഹാഫ് മാരത്തണ്‍ ((21.097 കി.മീ.), ഡ്രീം റണ്‍ (ആറ് കി.മീ.), മുതിര്‍ന്ന പൗരന്മാര്‍ (4.3 കി.മീ.), കോര്‍പറേറ്റ് ചാമ്പ്യന്‍സ് (10 കി.മീ. വീതം നാലു പേര്‍), ഭിന്നശേഷയുള്ളവര്‍ എന്നീ വിഭാഗങ്ങളിലായി 40,000 പേര്‍ മത്സരിക്കുന്നുണ്ട്.

മാരത്തണില്‍ ഒന്നാം സ്ഥാനം നേടുന്ന ഇന്ത്യന്‍ താരത്തിന് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാര്‍ക്ക് യഥാക്രമം നാല്, മൂന്ന്, 2.25, 1.75 ലക്ഷം രൂപാ വീതം സമ്മാനം ലഭിക്കും.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/14641-half-marathon-malayali">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം