എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം പണിയുമെന്ന് വി.എച്ച്.പി

Tuesday January 12th, 2016

VHPലഖ്‌നോ: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം പണിയുമെന്ന് വിശ്വഹിന്ദു പരിഷത്ത് വക്താവ് ശരദ് ശര്‍മ. ഏപ്രില്‍ 15ലെ രാമനവമി ദിനത്തില്‍ ഒരാഴ്ചത്തെ രാമ മഹോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളുടെ നിര്‍മാണം ആരംഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും രാമനെ പൂജിക്കും. പൂജ നടക്കുന്നയിടങ്ങളില്‍ രാമന്റെ ബിംബമോ ചിത്രമോ സ്ഥാപിക്കും. അവ പൂജക്കു ശേഷം അതേ സ്ഥലത്ത് അവശേഷിക്കും. 1.25 ലക്ഷം ഗ്രാമങ്ങളില്‍ പരിപാടി നടത്താനാണ് നീക്കം. വര്‍ഷങ്ങളായി തങ്ങള്‍ രാമ മഹോത്സവം സംഘടിപ്പിക്കുന്നുണ്ടെന്നും ഇതിലൂടെ 70,000 ഗ്രാമങ്ങളിലെത്താന്‍ തങ്ങള്‍ക്കായെന്നും ശരദ് ശര്‍മ പറഞ്ഞു. ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അന്തരിച്ച വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം