തിരഞ്ഞെടുപ്പില്‍ തോറ്റതിന് ജയിച്ച സ്ഥാനാര്‍ഥിയുടെ മകളെ കൂട്ടബലാല്‍സംഗം ചെയ്തു

Sunday December 27th, 2015
2

Gang rapedവാരണാസി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതിന് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ തോറ്റ സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികള്‍ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതയുടെ മകള്‍ക്കായിരുന്നു പീഡനം. ബുധനാഴ്ച രാത്രിയിലുണ്ടായ സംഭവത്തില്‍ പോലീസ് നടപടി വൈകിയതിനെ തുടര്‍ന്ന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ കൂട്ടത്തിലെ രണ്ടു പേരാണ് കൃത്യം നടത്തിയതെന്ന് ബിഡിസി അംഗം ആരോപിച്ചു.
പെണ്‍കുട്ടി കുറ്റവാളികളുടെ പേര് പറഞ്ഞിട്ടും പോലീസ് നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും വെള്ളിയാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തശേഷമാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്നും ബിഡിസി അംഗം പറഞ്ഞു. പതിനൊന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ബുധനാഴ്ച രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് വയലിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വിവരം മാതാവിനോട് പറയുകയും എതിര്‍ ഗ്രൂപ്പില്‍ പെട്ടവരാണ് കുറ്റം ചെയ്തതെന്നും പറഞ്ഞു. തുടര്‍ന്ന് ഇരയും മാതാവും പോലീസില്‍ വ്യാഴാഴ്ച പരാതി നല്‍കി. എന്നാല്‍ പരാതി എഴുതിയെടുക്കുന്നതിന് പകരം തങ്ങളെ തിരിച്ചയക്കാന്‍ ആയിരുന്നു പോലീസിന് തിടുക്കമെന്ന് മാതാവ് പറഞ്ഞു. പരിഹാസ്യയും അപമാനിതയുമായതോടെ പെണ്‍കുട്ടി വീടിനുള്ളില്‍ വെള്ളിയാഴ്ച കെട്ടിത്തൂങ്ങുകയായിരുന്നു. വിമര്‍ശനം കടുത്തതോടെ പോലീസ് കേസെടുക്കാന്‍ തയ്യാറായി. പാപ്പു ബഹേലിയ, ബിന്ദു ബഹേലിയ എന്നിവരെ കേസില്‍ അറസ്റ്റ് ശചയ്തു. പോസ്‌കോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം