പക്ഷാഘാത രോഗികള്‍ക്ക് ആശ്വാസമായി കൈരളി ആയുര്‍വേദ ഹോസ്പിറ്റല്‍

By സ്വന്തം ലേഖകന്‍|Thursday December 24th, 2015

Doctor Somur Jaseenaമലപ്പുറം: പക്ഷാഘാത ചികിത്സയില്‍ രോഗികള്‍ക്ക് പൂര്‍ണാശ്വാസവുമായി നിലമ്പൂര്‍ കൈരളി ആയുര്‍വേദ ഹോസ്പിറ്റല്‍ ശ്രദ്ധേയമാകുന്നു. നിലമ്പൂര്‍കാരിയായ ‍ഡോക്ടര്‍ ജസീനയാണ് പാവങ്ങള്‍ക്ക് സൗജന്യചികിത്സ നല്‍കിയും ജീവിതത്തില്‍ പ്രത്യാശ നഷ്ടമായവര്‍ക്ക് ആശ്വാസം നല്‍കിയും ശ്രദ്ധേയമാകുന്നത്. കോട്ടക്കല്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ നിന്നും ബി.എ.എം.എസ്. പൂര്‍ത്തിയാക്കിയശേഷം 10 വര്‍ഷം മുമ്പാണ് ഡോക്ടര്‍ ജസീന നിലമ്പൂരില്‍ ആയുര്‍വേദ ആശുപത്രി തുടങ്ങി ആതുര സേവനരംഗത്തിറങ്ങിയത്.

പക്ഷാഘാതത്തെതുടര്‍ന്ന് വിവിധ ആശുപത്രികളിലെ നിരന്തരമായ ചികിത്സയില്‍ മനംനൊന്ത് വീടുകളില്‍ നിരാശരായി കഴിഞ്ഞ നിരവധിപേരാണ് കൈരളി ആശുപത്രിയിലെ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്കെത്തിയത്. നിലമ്പൂര്‍ കാടുകളിലെ ആദിമ ഗോത്രവിഭാഗക്കാരായ പാട്ടക്കരിമ്പ് കോളനിയിലെ വീരനും താളിപ്പുഴ ചെടയന്റെ മകന്‍ ബേബിയും ഇവരില്‍ ചിലര്‍ മാത്രം. പക്ഷാഘാതം ബാധിച്ച 100ലധികം പേര്‍ ഇതിനകം കൈരളിയിലെ ചികിത്സയെതുടര്‍ന്ന് നിത്യജീവിതത്തിലേക്ക് മടങ്ങിക്കഴിഞ്ഞു. ആയുര്‍വേദ ചികിത്സയോടൊപ്പം ചിട്ടയായ ഫിസിയോതെറാപ്പിയും ചെയ്തുകഴിഞ്ഞാല്‍ പക്ഷാഘാതപ്രശ്‌നം ഒരു പ്രശ്‌നമേ അല്ലെന്നാണ് ഡോക്ടര്‍ ജസീനയുടെ പക്ഷം. രോഗികളോ, ബന്ധുക്കളോ ഗൗരവമായി ഗൗനിച്ചാല്‍ പക്ഷാഘാത രോഗികള്‍ക്ക് ശിഷ്ടജീവിതം സമാധാനത്തിന്റേതായിരിക്കുമെന്ന അഭിപ്രായമാണ് ഡോക്ടര്‍ ജസീനക്കുള്ളത്.

health ottamooliജീവിതശൈലി രോഗമായ പക്ഷാഘാതം കൂടുതലായും 50 വയസ്സിനു മുകളിലുള്ളവരിലാണ് സാധാരണ  കണ്ടുവരുന്നത്. പുതിയ തലമുറയുടെ ക്രമം വിട്ട ഭക്ഷണരീതിയും ബ്ലഡ്പ്രഷറും ഇതിനു ഹേതുവാകുന്നുണ്ട്. പക്ഷാഘാതം പ്രത്യക്ഷപ്പെട്ട് ആറുമാസത്തിനുള്ളില്‍ ആയുര്‍വേദ-ഫിസിയോതെറാപ്പി ചികിത്സയെ സമീപിച്ചാല്‍ ഈ രോഗം 100%വും ഭേദമാകുമെന്നും ഡോക്ടര്‍ ജസീന ഉറപ്പു നല്‍കുന്നു. ആശുപത്രിയിലെ ചികിത്സക്കു ശേഷം ഫിസിയോതെറാപ്പി തുടരുന്നതിനായി കൂടെ നില്‍ക്കുന്നവര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. കുറച്ചുകാലത്തിനുശേഷം രോഗിക്കു തന്നെ സ്വന്തമായി പിന്‍തുടരാവുന്ന വ്യായാമമുറകളും പരിശീലിപ്പിക്കും.

നിലമ്പൂരിലെ കൈരളി ആയുര്‍വേദ ആശുപത്രി പക്ഷാഘാതം ബാധിച്ചവരുടെ നഷ്ടമോഹങ്ങള്‍ക്കു പുനര്‍ജനി നല്‍കുന്നുവെന്നാണ് ആശുപത്രിയിലെ ചികിത്സയിലൂടെ രോഗം ഭേദമായവര്‍ ഒറ്റക്കെട്ടായി നല്‍കുന്ന സാക്ഷ്യപത്രം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം