‘വെള്ളാപ്പള്ളിയുടെ പാര്‍ട്ടി മലവെള്ളത്തിലെ വാഴപ്പിണ്ടി’

Friday December 11th, 2015
2

PK Kunhalikutty iuml leaderകോഴിക്കോട്: മലവെള്ളത്തിലെ വാഴപ്പിണ്ടിയാണ് വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മഹാസമുദ്രത്തില്‍ അലിഞ്ഞ് നശിക്കാനാണ് ആ പാര്‍ട്ടിയുടെ നിയോഗമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിന്നാക്ക സംവരണ സംരക്ഷണത്തിന് വേണ്ടി മുസ്ലിം ലീഗിനൊപ്പം നിന്ന് പോരാടിയ എസ്.എന്‍.ഡി.പി ഇപ്പോള്‍ ഒഴുക്കിനൊപ്പം നീങ്ങുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ശിവഗിരിയെ കൈപ്പിടിയിലാക്കാന്‍ നേരത്തെ സംഘപരിവാര്‍ നടത്തിയ ശ്രമം വെള്ളാപ്പള്ളിയും താനും ചേര്‍ന്നാണ് എതിര്‍ത്ത് തോല്‍പ്പിച്ചതെന്ന് എസ്.എന്‍.ഡി.പി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വിദ്യാസാഗര്‍ പറഞ്ഞു. ഇപ്പോള്‍ മറ്റ് ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് വെള്ളാപ്പള്ളി നിലപാട് മാറ്റുന്നത്. കോഴിക്കോട് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെ വെള്ളാപ്പള്ളി അപമാനിച്ചതിന് ശ്രീനാരായണീയര്‍ക്ക് വേണ്ടി താന്‍ മാപ്പ് ചോദിക്കുന്നതായും അഡ്വ.വിദ്യാസാഗര്‍ പറഞ്ഞു. കോഴിക്കോട് യൂത്ത്‌ലീഗ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/14426-kunha-likuty-about-sndp-politics">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം