‘വി എസ് അച്യുതാനന്ദന്‍ ബുദ്ധിയില്ലാത്ത കഴുത’യെന്ന് ബിന്ദുകൃഷ്ണ

Friday December 4th, 2015

Bindhu krishna Congressതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനെതിരേ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. വി എസ് ബുദ്ധിയില്ലാത്ത കഴുതയാണെന്ന് ബിന്ദു കൃഷ്ണ കൊട്ടാരക്കരയില്‍ നടന്ന ഒരു യോഗത്തില്‍ പറഞ്ഞു. കഴുതക്ക് ബുദ്ധിയില്ല. കഴുതയെ മുഖ്യമന്ത്രിയാക്കാന്‍ ആരെങ്കിലും തയ്യാറാവുമോയെന്നും ബിന്ദു യോഗത്തില്‍ ചോദിച്ചു.
ഒപ്പമുള്ളവരെ കടിച്ചു തിന്നുന്ന സിംഹമാണ് പിണറായി വിജയന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയായി അത്തരമൊരു സിംഹത്തെ വേണ്ടെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിവാദ പരാമര്‍ശം. എന്നാല്‍ താന്‍ വി എസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും ജി സുധാകരന്റെ പ്രസ്താവനയെ ഉദ്ധരിച്ചതാണെന്നും ബിന്ദു കൃഷ്ണ പിന്നീട് പറഞ്ഞു. നൂറ് സിംഹങ്ങളെ കഴുത നയിക്കുന്നതിലും നല്ലത് നൂറ് കഴുതകളെ സിംഹം നയിക്കുന്നതാണെന്ന് സുധാകരന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിക്കുന്നതായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബിന്ദു പിന്നീട് പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം