വിവാദ പ്രസ്താവന; കാന്തപുരത്തിന് ദേശീയവനിതാ കമ്മീഷന്റെ നോട്ടീസ്

Thursday December 3rd, 2015

Kanthapuram APന്യൂഡല്‍ഹി: സ്ത്രീകള്‍ കഴിവു കുറഞ്ഞവരാണെന്ന മട്ടില്‍ പ്രസ്താവന നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ദേശീയ വനിതാ കമീഷന്‍ നോട്ടീസയച്ചു. കാന്തപുരവും അദ്ദേഹത്തിന്റെ സംഘടനയും ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
പ്രസ്താവനയെ അപലപിച്ച കമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം, വിവരക്കേട് മൂലമാണ് ഇത്തരം പരാമര്‍ശങ്ങളെന്ന് കുറ്റപ്പെടുത്തി. സങ്കുചിത മനോഭാവം സമൂഹത്തിന്റെ വളര്‍ച്ചയെ ഒരിക്കലും സഹായിക്കില്ല. ഉത്തരവാദിത്തമുള്ള മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ചുവേണം അഭിപ്രായ പ്രകടനങ്ങള്‍ നടത്താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കാമ്പസ് കോണ്‍ഫറന്‍സില്‍ കാന്തപുരം നടത്തിയ പ്രഭാഷണത്തിലെ ചില പരാമര്‍ശങ്ങളാണ് വിവാദമായത്. സ്ത്രീ-പുരുഷ ലിംഗസമത്വവാദം അടിസ്ഥാനരഹിതമാണെന്നും ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ നിരവധി സങ്കീര്‍ണ ശസ്ത്രക്രിയകളും യുദ്ധംപോലെ മനക്കരുത്ത് കൂടുതലാവശ്യമുള്ള കാര്യങ്ങളും പുരുഷന്മാര്‍ക്കേ ചെയ്യാനാകൂ എന്നുമായിരുന്നു പരാമര്‍ശം. ആണും പെണും ഒരു ബെഞ്ചിലിരുന്ന് പഠിക്കണമെന്ന് പറയുന്നത് സമൂഹത്തിനും ഇസ്ലാമിനുമെതിരായ ഒളിയമ്പാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം