വിഷം ചീറ്റുന്ന പ്രസ്താവന; വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു

Monday November 30th, 2015
2

Thogadiya Vellappallyതിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു. ഐ.പി.സി 153 എ അനുസരിച്ച് ആലുവ പൊലിസാണ് കേസെടുത്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍ എം.എല്‍.എ എന്നിവര്‍ കത്ത് നല്‍കിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതനുസരിച്ച് ആഭ്യന്തര സെക്രട്ടറിയോട് അഭിപ്രായം തേടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ചെന്നിത്തല വ്യക്തമാക്കി.

വിദ്വേഷ പ്രസ്താവനകള്‍ തടയേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, ജാഥയെ തടയാന്‍ സര്‍ക്കാറിന് പദ്ധതിയില്ല. കേരളീയ പൊതു സമൂഹം മൊത്തത്തില്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തെ നേരിടും. വെള്ളാപ്പള്ളിക്കെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

അതെ സമയം, കോഴിക്കോട് മാന്‍ഹോള്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ വെടിഞ്ഞ നൗഷാദിനെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വര്‍ഗീയ വിഷം ചീറ്റുന്നതാണെന്നും ഇത് ഏറെ വേദനാജനകമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെ ആദരിക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെയാണ് നൗഷാദിന്റെ ഭാര്യക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലിയും ആ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുമ്പും ജോലിയും ആനുകൂല്യവും നല്‍കിയിട്ടുണ്ട്. കൊല്ലത്ത് റെയില്‍ പാളം മുറിച്ചു കടക്കവെ അപകടത്തില്‍ പെട്ട മൂന്ന് കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാല് പോയ ശരണ്യക്ക് ജോലി നല്‍കിയുന്ന കാര്യവും കണ്ണൂരില്‍ ബോംബ് പൊട്ടി കൈ നഷ്ടപ്പെട്ട അനാഥ ബാലനെ സര്‍ക്കാര്‍ ഏറ്റെടുത്ത് പഠിപ്പിച്ച കാര്യവും ഉമ്മന്‍ചാണ്ടി പരാമര്‍ശിച്ചു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/14304-vellapally-talk-take-case-against-154">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം