വെള്ളാപ്പള്ളി ആര്‍.എസ്.എസ് ബ്രാന്റ് അംബാസഡര്‍: തുളസീധരന്‍ പള്ളിക്കല്‍

Monday November 30th, 2015
2

Thulaseedaran pallikkal SDPIകോഴിക്കോട്: ആര്‍.എസ്.എസ് മുന്നോട്ട് വെക്കുന്ന സവര്‍ണ്ണ വര്‍ഗീയ രാഷ്ട്രീയത്തിന്റെ കേരളത്തിലെ ബ്രാന്റ് അംബാസഡറാണ് വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹത്തിന് മഹത്തായ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രഡിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. കോഴിക്കോട് മാന്‍ഹോളിള്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ഓട്ടോ തൊഴിലാളി നൗഷാദിന് സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയത് മുസ്്‌ലിം ആയതിനാലാണ് എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന കേരളത്തിന്റെ മതേതര പൊതുബോധത്തിനെതിരെയുള്ള അധിക്ഷേപമാണ്. രണ്ട് മനുഷ്യജീവനുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയ നൗഷാദിന്റെ നന്മയെയും മാനവിക ബോധത്തെയും കേരളം അഭിനന്ദിക്കുകയും വേര്‍പാടില്‍ ദുഖിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് വിഷലിപ്തമായ പ്രസ്താവന വെള്ളാപ്പള്ളിയില്‍ നിന്ന് ഉണ്ടാകുന്നത്. തന്റെ വ്യക്തി പരമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി കേരള ജനതയെ മതത്തിന്റെ പേരില്‍ വിഭജിപ്പിക്കാനും ഭിന്നിപ്പിക്കാനും ശ്രമിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം.

സമത്വ മുന്നേറ്റയാത്രയല്ല, വര്‍ഗീയ മുന്നേറ്റ യാത്രയാണ് വെള്ളാപ്പള്ളി നയിക്കുന്നത്. കോന്നിയിലെ ആത്മഹത്യ ചെയ്ത മൂന്ന് പെണ്‍കുട്ടികളുടെ കുടുംബത്തിന് സഹായം നല്‍കിയപ്പോഴും തൃശ്ശൂരിലെ നിസാമിനാല്‍ കൊല്ലചെയ്യപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിനു പത്ത് ലക്ഷം രൂപയും, ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കിയപ്പോഴും കേരള ജനത അത് അംഗീരിക്കുകയും അഭിനന്ദിക്കുകയുമാണ് ചെയ്തത്. ഇങ്ങിനെയുള്ള കേരള ജനതയെ ഭിന്നിപ്പിക്കാനാണ് വെള്ളാപ്പള്ളിയെ ഉപയോഗിച്ച് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇത്തരം വര്‍ഗ്ഗീയ നീക്കങ്ങള്‍കൊണ്ട് കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും മതേതര ബോധമുള്ള മുഴുവന്‍ ജനങ്ങളും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/14302-thulasi-against-vella-pally-sdpi">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം