വര്‍ഗീയത തൊട്ടുതീണ്ടാത്ത പാര്‍ട്ടിയാണ് ലീഗെന്ന് കുഞ്ഞാലിക്കുട്ടി

Saturday November 28th, 2015

PK Kunhalikutty iuml leaderകൊച്ചി: വര്‍ഗീയതയും തീവ്രവാദവും തൊട്ടുതീണ്ടാത്ത പാര്‍ട്ടിയാണ് മുസ്‌ലിംലീഗെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. നേതാക്കളെയും അണികളെയും ഇവ തൊട്ടുതീണ്ടാതെ നോക്കാന്‍ ലീഗിന് അറിയാമെന്നും മന്ത്രി പറഞ്ഞു. ലീഗില്‍ ചില നേതാക്കള്‍ വര്‍ഗീയ വാദികളും ചിലര്‍ മിതവാദികളുമാണെന്ന എസ്.എന്‍.ഡി.പിയുടെ അഭിപ്രായത്തിന് മറുപടിയെന്നോണമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മതേതര നിലപാടുമായാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. മുന്‍കാല നേതാക്കള്‍ പഠിപ്പിച്ചിരിക്കുന്നതും അതാണ്. കൊച്ചിയില്‍ നടക്കുന്ന വനിതാ ലീഗ് ദേശീയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഐ.എസ് ലോകത്തിന് വലിയ വെല്ലുവിളിയാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകളുടെ താല്‍പര്യത്തിന് ഗുണകരമല്ലെന്നും മന്ത്രി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം