ഐ.എസ്.ഐ ബന്ധം: കൊല്‍ക്കത്തയില്‍ യുവാവ് അറസ്റ്റില്‍

Monday November 16th, 2015

Arrested handcuffകൊല്‍ക്കത്ത: പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ ചാരനെന്ന സംശയത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്തര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്.
കൊല്‍ക്കത്തയിലെ ഒരു ബാറില്‍ ജോലി നോക്കുകയായിരുന്ന അക്തര്‍ ഖാനെ പ്രത്യേക ദൗത്യസംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും നിരവധി വ്യാജരേഖകളും കണ്ടെടുത്തിട്ടുണ്ട്. 1.72 ലക്ഷം രൂപയുടെ കള്ളനോട്ടുകളും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. നിരവധി പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. കറാച്ചി സ്വദേശിയായ ഇയാള്‍ 2008ല്‍ ആണ് ഇന്ത്യയിലെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം 29 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം