43,200 തവണ ബലാല്‍സംഗം ചെയ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 16കാരി

Wednesday November 11th, 2015

Jakinto sex abuse Girl 1മെക്‌സിക്കോ സിറ്റി: മനുഷ്യക്കടത്തു സംഘത്തിന്റെ കൈകളില്‍പെട്ട് 43,200 തവണ ബലാല്‍സംഗം ചെയ്യപ്പെട്ടതായി പതിനാറുകാരിയുടെ വെളിപ്പെടുത്തല്‍. മെക്‌സിക്കന്‍ സ്വദേശിനിയായ കര്‍ല ജാക്കിന്റോ എന്ന പെണ്‍കുട്ടിയാണ് താന്‍ പെണ്‍വാണിഭ സംഘത്തിന്റെ കൈകളില്‍ പെട്ട് പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയത്. ദിവസം 30ല്‍ കൂടുതല്‍ തവണ നാലു വര്‍ഷമായി താന്‍ പീഡിപ്പിക്കപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. താന്‍ പെണ്‍വാണിഭ സംഘത്തിന്റെ കൈകളില്‍ പെട്ടശേഷം ഇടനിലക്കാര്‍ തന്നെ ദിവസം 30ല്‍ അധികംപേര്‍ക്ക് കഴ്ചവച്ചിരുന്നതായി കര്‍ല പറയുന്നു. കഴിഞ്ഞ നാലുവര്‍ഷത്തില്‍ എല്ലാ ദിവസവും ഇത് തുടര്‍ന്നിരുന്നു. സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തിലാണ് കര്‍ലയുടെ വെളിപ്പെടുത്തല്‍.
cnn carlo
പ്രണയത്തിലുള്ള വിശ്വാസമാണ് തന്നെ ചതിക്കുഴിയിലേക്ക് തള്ളിവിട്ടതെന്ന് കര്‍ല ഓര്‍മിക്കുന്നു. പന്ത്രണ്ടാം വയസ്സില്‍ പ്രണയം നടിച്ച് വന്ന 22കാരന്‍ തന്നെ വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍വാണിഭ സംഘത്തിന് കര്‍ലയെ കൈമാറി.
മെക്‌സിക്കോയിലെ ഗുഡാലജാരയിലേക്കാണ് കര്‍ലയെ സംഘം ആദ്യം കൊണ്ടുപോയത്. അവിടെവച്ച് പലരുടെയും രതിക്രീഡകള്‍ക്ക് ഇരയായി. പിന്നീട് ദിവസവും പലയിടത്തും നിരവധി തവണകളിലായി പീഡനങ്ങള്‍ക്ക് ഇരയായി. പ്രതീക്ഷയറ്റു കഴിയവെ യാദൃശ്ചികമായി പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് താന്‍ മോചിപ്പിക്കപ്പെട്ടത്. ആറും ഒന്‍പതും വയസ്സുള്ള പെണ്‍കുട്ടികളടക്കം നിരവധിപ്പേരെ ഇപ്പോഴും പെണ്‍വാണിഭ സംഘം ഉപയോഗിക്കുന്നുണ്ടെന്നും കര്‍ല പറയുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം