സിറാജ് ഓണ്‍ലൈന്‍ എഡിഷന്‍ നവീകരിച്ചു

Sunday November 1st, 2015

Siraj Live newകോഴിക്കോട്: സിറാജ് ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നവീകരിച്ചു. കേരളപ്പിറവി ദിനം മുതല്‍ രൂപകല്‍പ്പനയിലും ഉള്ളടക്കത്തിലും സമൂലമായ മാറ്റങ്ങളോടെയാണ് സിറാജ്‌ലൈവ് ഡോട്ട് കോം വായനക്കാരിലെത്തിയിരിക്കുന്നത്. വായനക്കാരുടെ അഭിരുചിയും വായനാസുഖവും കണക്കിലെടുത്തുള്ള വിന്യാസ രീതിയും നിറങ്ങളുമാണ് പുതിയ സൈറ്റിന്റെ പ്രത്യേകതയെന്ന് അണിയറ ശില്‍പികള്‍ പറഞ്ഞു. ഉപയോഗിക്കുന്ന ഡിവൈസിന് അനുസൃതമായി സ്‌ക്രീന്‍ സൈസ് സ്വയം ക്രമീകരിക്കുന്ന റെസ്‌പോണ്‍സീവ് സാങ്കേതിക വിദ്യയിലാണ് സൈറ്റ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മൊബൈലിലും ടാബ്‌ലറ്റിലും സൈറ്റ് സുഗമമായി വായിക്കാന്‍ ഇത് സഹായിക്കും. വാര്‍ത്തയുടെ ഉള്ളടക്കത്തിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന നാവിഗേഷന്‍ മെനു വായനക്കാര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കും. കണ്ടന്റ് ഡെലിവെറി നെറ്റ്‌വര്‍ക്കിന്റെ (സി ഡി എന്‍) സഹായത്തോടെയുള്ള ഹോസ്റ്റിംഗ് സൈറ്റിന്റെ വേഗതയും വര്‍ധിപ്പിക്കും. സിറാജ്‌ലൈവ് ഡോട്ട് കോം ദിനംപ്രതി ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്ന് ബ്രൗസ് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യക്ക് പുറമെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് സിറാജ്‌ലൈവിന് വായനക്കാര്‍ ഏറെയുമുള്ളത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം