14 കാരി ശ്രുതിയുടെ മരണകാരണം പട്ടിണിയല്ല

Sunday April 24th, 2016
2

sruthi.jpg.image_.784.410കണ്ണൂര്‍: പതിനാലുകാരി ശ്രുതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂലിപ്പണിയെടുത്തും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന ശ്രുതിയുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമോ പട്ടിണിമൂലം മരിക്കേണ്ട സാഹചര്യമോ ഇല്ലെന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെങ്ങോം കുറിച്യ കോളനിയില്‍ സ്ഥിരതാമസക്കാരിയായ മോളി-രവി ദമ്പതികളുടെ മകള്‍ ശ്രുതി (14) ഏപ്രില്‍ 20ന് വൈകീട്ട് 5.30ന് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചതായാണ് കണ്ടത്.  മരണസമയത്ത് വീട്ടില്‍ കുട്ടിയുടെ ഇളയച്ഛന്‍ വിജയന്‍, അച്ഛന്റെ അമ്മ ഉപ്പാട്ടി എന്നിവരാണ് ഉണ്ടായിരുന്നത്.  ഈ സമയം മാതാപിതാക്കള്‍ കൊട്ടിയൂര്‍ പഞ്ചായത്തിലെ പന്ന്യാമലയില്‍ കശുവണ്ടി ശേഖരിക്കുന്നതിനും കൃഷിപ്പണി ചെയ്യുന്നതിനും പോയതായിരുന്നു. പന്ന്യാംമലയില്‍ അച്ഛന്‍ രവിക്ക് 10 സെന്റ് സ്ഥലവും വീടും ഉണ്ട്.  കേളകം സെന്റ് തോമസ് ഹൈസ്‌കൂളില്‍നിന്ന് ഒമ്പതാം ക്ലാസ് പഠനം കഴിഞ്ഞ് ശ്രുതി അവധിക്കാലത്ത് കേളകത്തെ സ്വകാര്യ ട്യൂഷന്‍ കേന്ദ്രത്തില്‍ ക്ലാസിന് പോകാറുണ്ടായിരുന്നു.

20ന് ഉച്ചക്ക് ക്ലാസ് കഴിഞ്ഞ് വീടിന് സമീപത്തുള്ള ചെങ്ങോം അങ്കണവാടിയില്‍ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന കൗമാരക്കാര്‍ക്കുള്ള ബോധവത്കരണ ക്ലാസിലും പങ്കെടുത്തിരുന്നു. വീട്ടിലത്തെിയപ്പോള്‍ ഉച്ച ഭക്ഷണം കിട്ടാത്തതിനത്തെുടര്‍ന്ന് അച്ഛമ്മ ഉപ്പാട്ടിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയുമാണുണ്ടായതെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശ്രുതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടത്തെിയിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം