14സെക്കന്റ് തുറിച്ചു നോട്ടം; ഋഷിരാജ് സിങിന്റെ പ്രസ്താവനക്ക് പാക്ക് അഭിഭാഷകയുടെ പിന്തുണ

Thursday September 1st, 2016

Rishi Adv Rafiya Pakഇസ്ലാമാബാദ്: 14 സെക്കന്‍ഡ് തുടര്‍ച്ചയായി പുരുഷന്മാര്‍ സ്ത്രീകളെ തുറിച്ചുനോക്കുന്നത് കുറ്റകരമാണെന്ന എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന അതിര്‍ത്തികടന്നും ചര്‍ച്ചയാവുന്നു. പാക് മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ റഫിയ സകരിയ്യ ഡോണ്‍ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഋഷിരാജ്‌സിങ്ങിനെ പിന്തുണച്ച് രംഗത്തുവന്നത്.

റഫിയയുടെ കുറിപ്പില്‍നിന്ന്:
‘കേരളത്തിലെ എക്‌സൈസ് കമീഷണര്‍ ഋഷിരാജ്‌സിങ് കൊച്ചിയില്‍ നടന്ന പൊതുപരിപാടിക്കിടെ 14 സെക്കന്‍ഡ് തുടര്‍ച്ചയായി സ്ത്രീകളെ തുറച്ചു നോക്കിയാല്‍ പുരുഷന്മാര്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഓര്‍മിപ്പിക്കുകയുണ്ടായി. ഉടന്‍തന്നെ അദ്ദേഹത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ വന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പ്രസ്താവന ബാലിശമാണെന്ന് വിധിയെഴുതി. ഇത്തരത്തിലൊരു നിയമം ഇല്ല എന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തില്‍ അഭിഭാഷകനുമായുള്ള അഭിമുഖവും അവര്‍ കൊടുത്തു.

സ്ത്രീകളെ തുറച്ചു നോക്കിയാല്‍ പുരുഷനെ എന്തിനു ജയിലില്‍ കയറ്റണം. നിയമത്തില്‍ ഒരിടത്തും അങ്ങനെയൊരു സംഗതിയേയില്ല. ഇത് പുരുഷന്മാരുടെ ലോകമാണ്. തുറിച്ചുനോട്ടം അതിന്റെ ഭാഗം മാത്രം എന്ന സന്ദേശം നല്‍കുന്നതായിരുന്നു ഋഷിരാജ്‌സിങ്ങിനെതിരെ ഘോരഘോരം പ്രസംഗിച്ചവരുടെ വാദത്തില്‍ മുഴങ്ങിക്കേട്ടത്. പാക് പുരുഷന്മാരും തുറിച്ചുനോട്ടത്തില്‍ പിന്നോട്ടല്ല. വൃദ്ധരാവട്ടെ യുവാക്കളാകട്ടെ താടിക്കാരനാകട്ടെ താടിയില്ലാത്തവരാകട്ടെ ഇവിടത്തെ പുരുഷന്മാര്‍ തുറിച്ചുനോക്കിക്കൊണ്ടേയിരിക്കും. ചെറുപ്പക്കാരികളോ, വയോധികരോ ധനികയോ ദരിദ്രയോ ആരുമാവട്ടെ അവര്‍ക്കും പറയാനുണ്ടാവും പാകിസ്താനിലെ ബസുകളിലും സ്‌കൂളുകളിലും റസ്റ്റാറന്റുകളിലും ബാങ്കുകളിലും പാര്‍ക്കുകളിലും തൊഴിലിടങ്ങളിലും അനുഭവിച്ച തുറിച്ചുനോട്ടങ്ങളുടെ കഥ. പാകിസ്താനില്‍ തുറിച്ചുനോട്ടമേല്‍ക്കാത്ത ഒരിടംപോലുമില്ല എന്നു പറയാം. ദക്ഷിണേഷ്യയിലെ പുരുഷന്മാരെ ചേര്‍ത്തുനിര്‍ത്തുന്ന പശയാണ് ഈ തുറിച്ചുനോട്ടം. അവര്‍ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ളവരും മതത്തിന്റെ പേരിലും വംശീയതയുടെ പേരിലും കലഹിക്കുന്നവരുമാണെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ഋഷിരാജ് സിങ്ങിന്റെ വിപ്‌ളവകരമായ പ്രസ്താവന അതിര്‍ത്തികടന്നും ശ്രദ്ധേയമാവുന്നത്’ റഫിയ പറയുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം