വാട്‌സ്ആപ്പിലൂടെ ഭര്‍ത്താവിനയച്ച ഫോട്ടോ ലഭിച്ച സഹപാഠികള്‍ യുവതിയെ ബലാല്‍സംഗം ചെയ്തു

Saturday October 24th, 2015
2

Rape case Kannur whatsappകണ്ണൂര്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ സഹപാഠികളായ 3 പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യാവൂരിലാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച ഫോട്ടോ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ ശേഷം യുവതിയെ പീഡിപ്പിച്ചത്.
പയ്യാവൂര്‍ മാവുംതോട് സ്വദേശി വിജില്‍കുമാര്‍, ചന്ദനക്കാപ്പാറ സ്വദേശി ശരത് ശിവദാസ്, ആടാം പാറയിലെ രാജീവ് അബ്രഹാം എന്നിരാണ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വിദേശത്ത് ജോലിചെയ്യുന്ന ഭര്‍ത്താവിന് വാട്‌സ്ആപ്പ് വഴി യുവതി തന്റെ സ്വകാര്യ ഫോട്ടോകള്‍ അയക്കുന്നതിനിടെ സഹപാഠിയായ വിജിലിന്റെ അക്കൗണ്ടിലേക്ക് നമ്പര്‍ മാറി ഫോട്ടോ ഷെയറായി. അബദ്ധം മനസ്സിലായ യുവതി വിജിലിനെ വിളിച്ച് ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനായി പണം ആവശ്യപ്പെട്ട സഹപാഠി യുവതിയെ ഭീഷണിപ്പെടുത്തി. പണം നല്‍കാമെന്ന് സമ്മതിച്ച പ്രകാരം യുവതിയുടെ വീട്ടില്‍ എത്തിയ വിജില്‍ കിടപ്പു മുറിയില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.
വിജിലുമായി നടന്ന സംഭവങ്ങള്‍ അറിയാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റൊരു സഹപാഠിയായ ശരത് യുവതിയെ പീഡിപ്പിച്ചത്. രണ്ടു പേരും പീഡിപ്പിച്ച കഥ ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൂന്നാമത്തെ സുഹൃത്തായ രാജീവും പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. മൂന്നു പേരും ചേര്‍ന്ന് പണം ആവശ്യപ്പെടുന്നത് തുടര്‍ന്ന സാഹചര്യത്തില്‍ ജീവിതം തകരുമെന്ന് മനസ്സിലാക്കിയാണ് യുവതി പയ്യാവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. സിഐയുടെ നേതൃത്യത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ തളിപ്പറമ്പ് കോടതി റിമാന്റ് ചെയ്തു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം