ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി; സത്യം മരിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

Monday October 19th, 2015

OOMMAN CHANDYകാസര്‍കോഡ്: വിവാദപരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന ന്യായീകരിച്ച കോടിയേരിയുടെ നടപടി ശരിയായില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതരായി നില്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഞായറാഴ്ചയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചെറിയാന്‍ ഫിലിപ് വിവാദപ്രസ്താവ നടത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമാണെന്നും ഈ രീതി രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.

cheriaphilip fbഅതെസമയം, താന്‍ മാപ്പ് പറഞ്ഞാല്‍ സത്യം മരിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും താന്‍ പുറത്ത് പറഞ്ഞിട്ടില്ല. തന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്ന് പറയേണ്ടി വരുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി.
എകെ ആന്റണി പ്രസിഡന്റും വിഎം സുധീരന്‍ വൈസ് പ്രസിഡന്റുമായിരുന്നപ്പോള്‍ താന്‍ കെപിസിസി സെക്രട്ടറിയായിരുന്നു. മാന്യതയുടെ പേരിലാണ് ആത്മകഥയില്‍ പോലും പല രഹസ്യങ്ങളും പുറത്ത് പറയാത്തത്. കോണ്‍ഗ്രസിലെ ‘ചില’ വനിതകള്‍ എങ്ങനെയാണ് സീറ്റ് നേടിയതെന്ന നാറിയ കഥകള്‍ തുറന്ന് പറയേണ്ടി വരുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അവയെല്ലാം സുധീരന് അറിയാവുന്നതാണല്ലോ എന്നും ചെറിയാന്‍ ഫിലിപ്പ് ചോദിക്കുന്നു. പുരുഷ നേതാക്കളെയാണ് കുറ്റപ്പെടുത്തുന്നതെന്നും കൊച്ചനുജത്തിമാരായ ഷാനിമോളും ബിന്ദു കൃഷ്ണയും തന്നെ സ്ത്രീവിരുദ്ധരാക്കരുതെന്നും ചെറിയാന്‍ ഫിലിപ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

cherianfbബിന്ദു കൃഷ്ണ തനിക്കെതിരെ കേസു കൊടുത്താല്‍ നാറുമെന്നും മറ്റൊരു പോസ്റ്റില്‍ അദ്ദേഹം പറയുന്നു. കേസെടുത്താല്‍ നുണപരിശോധനയും നടത്തണം. അപ്പോള്‍ ഉപബോധ മനസ്സിലെ എല്ലാ സത്യങ്ങളും പിറത്ത് വരും. താന്‍ മനഃപൂര്‍വം കള്ളം പറഞ്ഞെന്നും സ്ത്രീവിരുദ്ധമായി പറഞ്ഞെന്നും ആരും പറയില്ലല്ലോ എന്നും ചെറിയാന്‍ ഫിലിപ് ചോദിക്കുന്നു. ചെറിയാന്‍ ഫിലിപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്ത്രീസമൂഹത്തെ അടച്ചാക്ഷേപിക്കുന്നതാണെന്നും സ്ത്രീസമൂഹത്തോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് നേരത്തെ വിഎം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം