മുസ്ലിംസ്ഥാനാര്‍ഥികളെ ഇറക്കി ബി.ജെ.പി.യുടെ ന്യൂനപക്ഷപ്രേമനാടകം

Monday October 19th, 2015

BJP muslim women candidatesപാലക്കാട്: സംഘ്പരിവാറിന് ന്യൂനപക്ഷ വിരുദ്ധ നീക്കമില്ലെന്നു വരുത്താന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ഥികളെ ഇറക്കി ബി.ജെ.പി നാടകം കളിക്കുന്നു. മുമ്പ് ആവിഷ്‌കരിച്ച് പാളിപ്പോയ തന്ത്രം തന്നെയാണ് ഇത്തവണയും ബി.ജെ.പി ആവിഷ്‌കരിച്ചിരിക്കുന്നത്. പാലക്കാട് നഗരസഭയിലും ജില്ലയിലെ ത്രിതല പഞ്ചായത്ത് വാര്‍ഡുകളില്‍ ചിലതിലും മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധരല്ലെന്നതിന് തെളിവെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്.

നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ മുസ്ലിം വനിതകളെ സ്ഥാനാര്‍ഥികളാക്കിയതിന് ഏറെ പ്രചാരമാണ് സംഘ്പരിവാര്‍ നല്‍കുന്നത്. നരികുത്തി വാര്‍ഡിലെ സ്ഥാനാര്‍ഥി കെ. സാബിറയാണ്. പറക്കുന്നം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഷബാനയുടെ ഭര്‍ത്താവ് അന്‍വര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതേവാര്‍ഡില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടതാണ്. ഷബാന മധ്യപ്രദേശിലെ രത്‌ലം ജില്ലക്കാരിയും പരമ്പരാഗത ബി.ജെ.പി അനുഭാവ കുടുംബാംഗവുമാണ്. ഒന്നര പതിറ്റാണ്ടായി പാലക്കാടാണ് താമസം. ബി.ജെ.പിക്ക് സ്വാധീനമുള്ള നൂറണിയിലാണ് സാബിറ താമസമെങ്കിലും ബി.ജെ.പി നിയോഗിച്ചത് നരികുത്തിയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് നഗരസഭയിലെ രണ്ട് മുസ്ലിം സ്ഥാനാര്‍ഥികളുണ്ടായിരുന്നു. നഗരസഭയില്‍ ബി.ജെ.പിക്ക് ജയിക്കാവുന്ന വാര്‍ഡുകള്‍ ഉണ്ട്. അതേസമയം, മുസ്ലിം വനിതകള്‍ മത്സരിക്കുന്ന പറക്കുന്നം, നരികുത്തി വാര്‍ഡുകള്‍ സ്വാധീന മേഖലയല്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം