ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ പരീക്ഷക്ക് സമയമായി

Sunday October 18th, 2015

KSEBതിരുവനന്തപുരം: 2015 ഒക്ടോബര്‍ 13ലെ 40ാം നമ്പര്‍ ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് 2015 ഡിസംബര്‍ 19ന് നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ എഴുത്ത് പരീക്ഷക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങളും സിലബസും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നോ www.ceikerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത രേഖകളോടെ സെക്രട്ടറി, കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌സ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31 വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം