ബ്രസീലിന് ജയം അര്‍ജന്റീനക്ക് സമനില

Thursday October 15th, 2015

Brasil world cupഫോര്‍ട്ടലേസ: 2018 ഫിഫ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വെനസ്വേലക്കെതിരെ ബ്രസീലിന് (3-1) ജയം. അതേസമയം അര്‍ജന്റീന പാരഗ്വായോട് സമനില (0-0) വഴങ്ങി. ഉറുഗ്വായ് കൊളംബിയയെ (3-0) തകര്‍ത്തപ്പോള്‍ വാശിയേറിയ പോരാട്ടത്തില്‍ ചിലി, പെറുവിനെ (4-3) കീഴടക്കി. ആദ്യമത്സരത്തില്‍ ചിലിയോട് തോറ്റ ബ്രസീല്‍, വില്യന്റെ ഇരട്ടഗോളിന്റെ പിന്‍ബലത്തിലാണ് (1, 42) വെനസ്വേലക്കെതിരെ ജയം കണ്ടെത്തിയത്. ക്രിസ്റ്റ്യന്‍ സാന്റോസാണ് (6-4) വെനസ്വേലയുടെ ഗോള്‍ നേടിയത്. 73ാം മിനിറ്റില്‍ റിക്കാര്‍ഡോ ഒലിവേറയിലൂടെ ബ്രസീല്‍ പട്ടിക പൂര്‍ത്തിയാക്കി. ആദ്യമത്സത്തില്‍ ഇക്വഡോറിനോട് തോറ്റ അര്‍ജന്റീനക്ക് രണ്ടാം മത്സരത്തില്‍ സമനിലവഴങ്ങേണ്ടിവന്നത് ക്ഷീണമായി. ഫിഫ റാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാരായ അര്‍ജന്റീനയ്ക്ക് രണ്ടുകളികളില്‍ നിന്ന് ആകെ ഒരു പോയന്റാണ് സമ്പാദ്യം.

അലക്‌സിസ് സാഞ്ചസ് (7, 44), എഡ്വാര്‍ഡോ വര്‍ഗാസ് (41, 49) എന്നിവരുടെ ഇരട്ടഗോളിന്റെ പിന്‍ബലത്തിലാണ് നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി, പെറുവിനെ കീഴടക്കിയത്. പെറുവിനുവേണ്ടി ജെഫേഴ്‌സന്‍ ഫര്‍ഫാന്‍ (10, 36) ഇരട്ടഗോള്‍ നേടിയപ്പോള്‍ പൗളോ ഗുറേറോ(90)യുടെ വകയാണ് മൂന്നാം ഗോള്‍. പരിക്കുമൂലം സൂപ്പര്‍താരം ഹാമിഷ് റോഡ്രിഗസ് കളിക്കാതിരുന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നുഗോളിനാണ് കൊളംബിയ ഉറുഗ്വായോട് തോറ്റത്. ഡീഗോ ഗോഡിന്‍ (34), ഡീഗോ റൊളാന്‍ (51), ആബേല്‍ ഹെര്‍ണാണ്ടസ് (87) എന്നിവരാണ് ഉറുഗ്വായുടെ സ്‌കോറര്‍മാര്‍.

കോസ്റ്റാറിക്ക, മെക്‌സിക്കോ ജയിച്ചു
അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ മെക്‌സിക്കോ പനാമയെയും (1-0) കോസ്റ്റാറിക്ക യു.എസിനെയും (1-0) തോല്‍പ്പിച്ചു. മെക്‌സിക്കോക്കുവേണ്ടി കാര്‍ലോസ് വേലയും (44) കോസ്റ്റാറിക്കയ്ക്കുവേണ്ടി ജോയല്‍ ക്യാംപെല്ലും (70) സ്‌കോര്‍ചെയ്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം