കേരള ബ്ലാസ്‌റ്റേഴ്‌സില്‍ സചിന് 60% ഉടമാവകാശം

Thursday October 8th, 2015
2

Kerala blasters ISLഹൈദരാബാദ്: ഐ.എസ്.എല്‍ ടീം കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ 20 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നിലവില്‍ 40% ഓഹരിയുള്ള സച്ചിന് ഇതോടെ 60 ശതമാനം സ്വന്തമാകും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണു സൂചന. എകദേശം 7585 കോടി രൂപയാണ് 20% ഓഹരിയുടെ മൂല്യം.

200 കോടി വിലമതിക്കുന്ന കേരള ബ്‌ളാസ്‌റ്റേഴ്‌സ് ടീമിന്റെ 60% ഓഹരി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.വി.പി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ പി.വി.പി ഗ്രൂപ്പ് ഓഹരി വില്‍പനക്കായി ശ്രമം തുടങ്ങിയിരുന്നു. 20% ഓഹരി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും വാങ്ങും. ശേഷിക്കുന്ന 20% പി.വി.പി ഗ്രൂപ്പിന്റെ കൈവശം തന്നെയാകും. ടീമിന്റെ ഉടമസ്ഥാവകാശത്തില്‍ ഭൂരിഭാഗവും സചിനിലേക്ക് എത്തുന്നതോടെ ടീമിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/13734-kerala-blasters-sachin-own">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം