പതിനാലുകാരിയെ ബലാല്‍സംഗം ചെയ്ത എം.എല്‍.എ അറസ്റ്റില്‍

Monday October 5th, 2015

Rape studentറംഗിയ/അസം: അസമില്‍ പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ ബലാല്‍സംഗം ചെയ്തതിന് എംഎല്‍എയെ അറസ്റ്റ് ചെയ്തു. ബോകോ മണ്ഡലത്തില്‍ നിന്നുള്ള ഗോപിനാഥ് ദാസ് എം.എല്‍.എയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ കീഴടങ്ങാന്‍ പോകവേ അമിന്‍ഗാവില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ എംഎല്‍എയാണ് ഗോപിനാഥ് ദാസ്. പ്രതിയെ പാലശബരി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ മാസമാണ് ബോകോ പൊലീസ് സ്‌റ്റേഷന്റെ മന്ദിര ഔട്ട്‌പോസ്റ്റില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്. അന്നുതന്നെ ഐപിസി 343 പ്രകാരം മോശം പെരുമാറ്റത്തിനും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിനും പൊലീസ് കേസെടുത്തിരുന്നു. ഗുവാഹത്തിയില്‍ വച്ച് എംഎല്‍എ കാറിനകത്തുവച്ച് ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കേസ് പിന്നീട് ബോകോ സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കാംരൂപ് ജില്ലയിലെ ഹെക്ര ജോഗിപാറയിലെ സ്ഥിരതാമസക്കാരിയാണ് പെണ്‍കുട്ടി. ഗോപിനാഥ് ദാസ് എംഎല്‍എയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍, ബലാല്‍സംഗം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ ആരോപണം എംഎല്‍എ തള്ളി. തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്നാണ് എംഎല്‍എ പറയുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം