ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ കോളജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനമെന്ന് റിപോര്‍ട്ട്

Friday October 2nd, 2015

Students Sexula abuse Reportതിരുവനന്തപുരം: ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ സംസ്ഥാനത്തെ കോളജുകളില്‍ പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ക്യാംപസുകളിലെ ലിംഗനീതിയെ കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കോളജുകളിലെ വനിതാ സെല്ലുകള്‍ സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലകളില്‍ പി.എച്ച്.ഡി ഗൈഡുമാര്‍, കോളജ് അധ്യാപകര്‍ എന്നിവരില്‍ നിന്നും പലയിടത്തും വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗികപീഡനം നേരിടേണ്ടി വരുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലാണ് ചൂഷണം നടക്കുന്നത്.

വിദ്യാര്‍ഥിനികള്‍ കൂടി ഉള്‍പ്പെടുന്ന നിരീക്ഷണ സമിതികളെ നിയോഗിച്ച് ഇത് നിയന്ത്രിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. വിദ്യാര്‍ഥിനികളെ സംരക്ഷിക്കാനെന്ന പേരില്‍ പലപ്പോഴും സദാചാര പൊലീസിങാണ് നടക്കുന്നതെന്ന് സമിതി അധ്യക്ഷ പ്രൊഫ. മീനാക്ഷി ഗോപിനാഥ് പറഞ്ഞു. പെണ്‍കുട്ടികളെന്ന പേരിലുള്ള അനാവശ്യനിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും ജന്‍ഡര്‍ ഓഡിറ്റിങ് നടത്തണമെന്നതുമുള്‍പ്പെടെയുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് കൈമാറും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം