എസ്.എസ്.എല്‍.സി ഫലം: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Tuesday September 22nd, 2015

Abdurabb pkതിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഗുരുതര വീഴ്ച വരുത്തിയ മുന്‍ പരീക്ഷ സെക്രട്ടറിക്കെതിരെ നടപടിക്ക് പൊതു വിദ്യാഭ്യാസ സെക്രട്ടറി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിലെയും പരീക്ഷാ ഭവനിലെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍ ഇവര്‍ പിഴവ് വരുത്തി. കൂടാതെ, പരീക്ഷാ ഭവനിലെ കോര്‍ സൂപ്പര്‍വൈസര്‍മാരും പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സുപ്രണ്ടുമാരും സിസ്റ്റം മാനേജര്‍മാരും ഉത്തരവാദികളാണ്. പരീക്ഷാ ചുമതലകള്‍ക്ക് പരിചയമില്ലാത്തവരെ ഉള്‍പ്പെടുത്തി. തെറ്റായ സ്‌കോര്‍ഷീറ്റ് ഫോര്‍മാറ്റ് ഉപയോഗിച്ചതാണ് വീഴ്ചക്ക് കാരണം. പരീക്ഷക്ക് ഹാജരാകാതിരുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയതിലും പിഴവുണ്ടായി. ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതില്‍ തീരുമാനം വൈകി. പരീക്ഷാ ഭവനും എന്‍.ഐ.സിയും തമ്മില്‍ ആശയ വിനിമയത്തില്‍ പിഴവുണ്ടായി. കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ ഡി.പി.ഐക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.
എസ്.എസ്.എല്‍.സി പരീക്ഷാഫലവും മുസ്ലിംലീഗും
അതേസമയം, വരും വര്‍ഷങ്ങളില്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷകളില്‍ പിഴവ് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. പരീക്ഷാ ഫലം കൈകാര്യം ചെയ്യുന്ന രീതി പരിഷ്‌കരിക്കണം, ഇതിനായി ബയോമെട്രിക് ബാര്‍കോഡ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം, പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. പാഠപുസ്തക വിതരണം വൈകിയതില്‍ ധനവകുപ്പിനും അച്ചടി വകുപ്പിനും വീഴ്ച സംഭവിച്ചതായും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. പണം അനുവദിക്കാന്‍ ധനവകുപ്പ് താമസം വരുത്തി. കൂടാതെ, പാഠപുസ്തകങ്ങള്‍ കളറില്‍ അച്ചടിച്ചത് വിതരണം വൈകാന്‍ ഇടയാക്കി. കഴിഞ്ഞ തവണ ബ്‌ളാക് ആന്‍ഡ് വൈറ്റിലാണ് പുസ്തകം അച്ചടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം