കുതിരവട്ടത്തു നിന്നു ചുമര്‍ തുരന്ന് രക്ഷപ്പെട്ട നസീമ പിടിയിലായി

Tuesday September 22nd, 2015

Marriage fraud Naseema Vengaraകൊച്ചി: പോലിസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി പിടിയിലായി. കവര്‍ച്ചാകേസ് പ്രതി പരപ്പനങ്ങാടി സ്വദേശിനി നസീമയെ കൊച്ചി എം.ജി റോഡിലെ ലോഡ്ജില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് പൊലീസ് പിടികൂടിയത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നസീമ കൊച്ചി ശാസ്ത്രി നഗര്‍ റസിഡന്‍സ് കോളനിയില്‍ ഒളിവില്‍ കഴിയുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തിന് ഏതാനും ദിവസും മുമ്പ് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം കൊച്ചിയിലെത്തിയ മെഡിക്കല്‍ കോളജ് പൊലീസ് രണ്ട് ദിവസമായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം എം.ജി റോഡിലെ ലോഡ്ജിലേക്ക് താമസം മാറ്റിയ നസീമയെ തിങ്കളാഴ്ച രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അറക്കല്‍ രാജ കുടുംബാംഗമെന്ന പേരില്‍ വേങ്ങരയിലെ പ്രമുഖ കുടുംബാംഗത്തെ വിവാഹം ചെയ്തു
ആഗസ്റ്റ് 15ന് പുലര്‍ച്ചെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിന്റെ ചുമര്‍തുരന്ന് നസീമ രക്ഷപ്പെട്ടത്. മുമ്പ് സെല്ലില്‍ റിപ്പയറിങ് നടന്നപ്പോള്‍ കൈവശപ്പെടുത്തിയ കല്‍മഴു ഉപയോഗിച്ചാണ് ഇവര്‍ ചുമര്‍ തുരന്നത്. മെഡിക്കല്‍ കോളജ് എസ്.ഐ ടി. അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 14ന് ഡ്യൂട്ടിയിലുണ്ടായിരുന്ന 18 ജീവനക്കാരെയും നസീമയുടെ മുന്‍ ഭര്‍ത്താവ് കോട്ടൂളി മീമ്പാലക്കുന്ന് വില്ലി വില്ലയില്‍ വിന്‍സ്റ്റണ്‍ വില്‍ഫ്രഡിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വീട്ടുകാരെ മയക്കി സ്വര്‍ണം തട്ടിയെടുത്ത 12 കേസുകളില്‍ പ്രതിയാണ് നസീമ. അറക്കല്‍ കുടുംബാംഗമെന്ന വ്യാജേന വേങ്ങരയിലുള്ള യുവാവിനെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന കേസില്‍ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാനസിക രോഗം അഭിനയിച്ച നസീമയെ ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് നസീമ രക്ഷപ്പെട്ടത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം