നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരം

Monday September 21st, 2015

Nurses indianതിരുവനന്തപുരം: സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഇന്റേണ്‍ഷിപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി സ്ത്രീ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. ഇന്റര്‍വ്യൂ ഒക്ടോബര്‍ ആദ്യവാരം ന്യൂഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നടത്തും. വിഭാഗങ്ങള്‍ : ഐ.സി.യു, സി.സിയു, നെഫ്രോളജി, എമര്‍ജന്‍സി/ഡലാലിസിസ്, ജനറല്‍ നഴ്‌സ്, എന്‍.ഐ.സി.യു/പി.ഐ.സി.യു, ലേബര്‍ റൂം, ഗൈനക്കോളജി, ഓപ്പറേഷന്‍ തീയറ്റര്‍. പ്രായം പരമാവധി 40 വരെ.

താല്‍പര്യമുള്ളവരും ഒ.ഡി.ഇ.പി.സിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും വിശദമായ ബയോഡാറ്റയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുദ്ദേശിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ്, സ്ഥലം എന്നിവ രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് കോപ്പി, ആറ് കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ (വെള്ള പശ്ചാത്തലത്തില്‍) സഹിതം മാനേജിംഗ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്, അമ്പലത്ത്മുക്ക്, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം  695 035 വിലാസത്തില്‍ സെപ്തംബര്‍ 30ന് മുമ്പ് ലഭിക്കത്തക്കവിധം അയക്കുകകയോ നേരില്‍ വന്ന് ഫയല്‍ തയ്യാറാക്കുകയോ ചെയ്യണം. ടെലിഫോണ്‍ 04712576314/19 വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം www.odepc.kerala.gov.in

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം