ഹോംസ്‌റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ ഒമ്പതുപേര്‍ പിടിയില്‍

Sunday September 20th, 2015
2

Homestay sex Tvmതിരുവനന്തപുരം: ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് അനാശസ്യം നടത്തിയ 9 പേര്‍ പോലീസ് പിടിയിലായി. തിരുവനന്തപുരം പൂവാര്‍ ആറ്റുപുറം ഗോള്‍ഡന്‍വില്ല ഹോംസ്‌റ്റേയില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരെയാണ് അറസ്റ്റ് ചെയ്തത്. പൂവാര്‍ സ്വദേശി അഹമ്മദ് ഹിജാസ്, കന്യാകുമാരി സ്വദേശികളായ ജപ്‌സണ്‍, മാണിക്യവാസന്‍, വിജയകുമാര്‍, തിരുനെല്‍വേലി സ്വദേശികളായ ജെറോം, എമിന്‍, മാര്‍ട്ടിന്‍, ആരോഗ്യ സ്വാമി എന്നിവരും കുളത്തൂര്‍, കരുമാനൂര്‍, തിരുവട്ടാര്‍ സ്വദേശികളായ മൂന്നു യുവതികളുമാണ് പിടിയിലായത്.
ഹോംസ്‌റ്റേയില്‍ നിരന്തരം അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐ: എസ് ചന്ദ്രകുമാര്‍, എസ് ഐമാരായ കണ്ണന്‍, ഷിജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹിജാസ് ആണ് ഹോസ്‌റ്റേയുടെ നടത്തിപ്പുകാരന്‍ എന്നാണറിയുന്നത്. കോളേജ് വിദ്യാത്ഥിനികള്‍ മുതല്‍ ദൂരദേശത്ത് നിന്നും എത്തി ജോലിചെയ്യുന്ന യുവതികള്‍ വരെ ഇവിടെ ഇടപാടുകാരാണെന്നാണ് സൂചന.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/13441-home-stay-sex-racket-caches">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം