വാട്‌സപ്പ് ഗ്രൂപ്പിലൂടെ കാരുണ്യപ്രവര്‍ത്തനം; എസ്.എസ്.എഫ് കൂട്ടായ്മ ശ്രദ്ധേയമാകുന്നു

Tuesday September 15th, 2015
2

Whatsaap logoകാസര്‍ഗോഡ്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചക്കൊടുവില്‍ ശേഖരിക്കുന്ന പണമുപയോഗിച്ചുള്ള റിലീഫ് പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. എസ്.എസ്.എഫ് ഉക്കിനട്ക്ക യൂനിറ്റിനു കീഴിലാണ് ഒരു സംഘം യുവാക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹനീഫ് അട്ക്കം, ഇബ്രാഹിം ബാളിഗെ, മുഹമ്മദ് അട്ക്കം, അബ്ദുല്ല സഖാഫി, അലി ബാളിഗെ, അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുല്ല ബാളിഗെ, ഷാഫി ബാളിഗെ, ബാപ്പി ഉക്കിനട്ക്ക എന്നിവരുടെ നേത്രത്വത്തിലാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഏതാനും മാസങ്ങള്‍ക്കു മമ്പ് നാട്ടുകാരനായ വ്യക്തിയുടെ വീട് നിര്‍മാണത്തിനായി ഒരു ലക്ഷം രൂപ സ്വരൂപിച്ച് നല്‍കിയാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ശേഷം മൂന്നു പെണ്‍കുട്ടികളുടെ വിവാഹത്തിനും രണ്ടു കുടുംബങ്ങളുടെ വീട് നിര്‍മാണത്തിനും പണം സ്വരൂപിച്ച് നല്‍കി ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന വാട്‌സപ്പിനെ പുതുതലമുറ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം സാങ്കേതിക വിദ്യകളെ എങ്ങനെ ജനോപകാരപ്രദമാക്കാം എന്നു തെളിയിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ. നാട്ടിലെ കൂടുതല്‍ കാരുണ്യ പ്രവത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന ഈ സംഘത്തെ സഹായിക്കാന്‍ നാട്ടിലും മറുനാട്ടിലുമുള്ള നിരവധിയാളുകള്‍ തയ്യാറായിട്ടുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം