പീഡനത്തിനിരയായ 18കാരിയെ വെടിവച്ചു കൊന്നു

Monday September 14th, 2015

GUN shootingമാവു: ഉത്തര്‍പ്രദേശില്‍ പീഡനത്തിന് ഇരയായ 18കാരിയെ രണ്ടംഗ സംഘം വെടിവച്ചുകൊന്നു. റോഡിലൂടെ പോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ പിന്നാലെയെത്തിയ അക്രമികള്‍ വെടിവക്കുകയായിരുന്നു. മാനഭംഗക്കേസില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി കോടതിയിലെത്തി മൊഴിനല്‍കിയിരുന്നു. സഹോദരനുമൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിന് ഇടയിലാണ് പെണ്‍കുട്ടിക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മാനഭംഗക്കേസില്‍ ദിവസങ്ങള്‍ക്ക് ശേഷം കോടതിയില്‍ വീണ്ടും ഹാജരാകാനിരിക്കെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
2011 ജൂണ്‍ ആറിനാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. തുടര്‍ന്നുള്ള നിയമ പോരാട്ടത്തിന് പെണ്‍കുട്ടി സ്വമേധയാ രംഗത്തെത്തിയിരുന്നു. കേസില്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ കേസിലെ പ്രതികളാവും കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം