വനിതകള്‍ക്ക് പീഡനം; സൗദി നയതന്ത്രജ്ഞനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

Friday September 11th, 2015

Nepali women harassed mother

ന്യൂഡല്‍ഹി: വീട്ടുജോലിക്കെത്തിയ നേപ്പാളി സ്വദേശികളായ അമ്മയേയും മകളെയും പീഡിപ്പിച്ച കേസില്‍ സൗദി എംബസിയിലെ നയതന്ത്രജ്ഞനെ പൊലീസിന് മുന്നില്‍ ഹാജരാക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഇന്ത്യ. സംഭവവവുമായി ബന്ധപ്പെട്ട് കേസന്വേഷിക്കുന്ന ഗുഡ്ഗാവ് പൊലീസില്‍ സൗദി നയതന്ത്രജ്ഞന്‍ മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ലൈംഗിക പീഡനക്കേസില്‍ വിദേശകാര്യ മന്ത്രാലയത്തിന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നടപടി. സുതാര്യവും ശാസ്ത്രീയവുമായ അന്വേഷണമാണ് ഇതുവരെ നടന്നത്. രണ്ടുരാജ്യങ്ങളുമായുളള ബന്ധത്തെ ബാധിക്കുന്ന പ്രശ്‌നമാണിത്. അതിനാല്‍ തുടര്‍ നടപടികള്‍ക്കായി വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം വേണമെന്നും ഗുഡ്ഗാവ് പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ സൗദി നയതന്ത്രജ്ഞന്‍ ഇന്ത്യവിട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഗുഡ്ഗാവ് ഡിഎല്‍എഫ് ഫേസ് രണ്ടില്‍ സൗദി എംബസി വാടകക്കെടുത്ത ഫ്‌ലാറ്റില്‍ പൊലീസ് റെയ്ഡ് നടത്തി യുവതികളെ മോചിപ്പിക്കുകയായിരുന്നു. വീട്ടുജോലിക്കെന്ന പേരില്‍ തങ്ങളെ ആദ്യം ജിദ്ദയിലേക്കാണു കൊണ്ടുപോയതെന്നു യുവതികള്‍ പറയുന്നു. അവിടെവച്ചും പീഡിപ്പിച്ചിരുന്നു. ഗുഡ്ഗാവിലെ ഫ്‌ലാറ്റില്‍ അതിഥികളായെത്തിയവരും മാനഭംഗപ്പെടുത്തിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. 44 വയസുള്ള സ്ത്രീയെയും അവരുടെ 20 വയസായ മകളെയും സൗദി നയതന്ത്രജ്ഞന്‍ വീട്ടു ജോലിക്കായി ആദ്യം ജിദ്ദയിലേക്കാണ് കൊണ്ടുപോയത്. ജിദ്ദയില്‍ വച്ചു മാന്യമായ പെരുമാറ്റമായിരുന്നു, എന്നാല്‍ നാലുമായം മുന്‍പ് ഹരിയാന ഗുഡ്ഗാവിലെ സൗദി നയതന്ത്രജ്ഞന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടു വന്നതോടെ വീട്ടുതടങ്കലിന്റെ അവസ്ഥയിലായി. നയതന്ത്രജ്ഞനും സുഹൃത്തുക്കളും ചേര്‍ന്ന് ഫ്‌ലാറ്റില്‍ വച്ച് ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് നേപ്പാളി സ്ത്രീകളുടെ പരാതി. മാനഭംഗക്കുറ്റം അടക്കം ഏഴു വകുപ്പുകള്‍ ചുമത്തിയാണ് സൗദി നയതന്ത്രജ്ഞനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നേപ്പാള്‍ എംബസിയെയും വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം തെറ്റാണെന്ന് സൗദി അറേബ്യയുടെ എംബസ്സി വ്യക്തമാക്കിയിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം