ഫോണ്‍ എടുക്കാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു

Thursday September 10th, 2015

Nose bitten husband

ബീജിംഗ്: നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനു ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു ഭര്‍ത്താവിന്റെ പ്രതികാരം. ചൈനയിലെ ഡീസോ പട്ടണത്തിലാണ് സംഭവം. രാത്രി വൈകി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ഭാര്യ യാങിനെ ഭര്‍ത്താവ് വിളിച്ചത്. വീട്ടിലെത്തിയപ്പോഴേക്കു ഭാര്യ ജോലിക്കു പോയിരുന്നു. തുടര്‍ന്നു യാങ് ജോലി ചെയ്യുന്ന സ്ഥലത്തെത്തിയാണ് ഭര്‍ത്താവ് ആക്രമിച്ചത്. യാങിന്റെ മൂക്കിനേറ്റ പരുക്ക് ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കിന്റെ മുക്കാല്‍പങ്കും ഭര്‍ത്താവ് കടിച്ചെടുത്തിരുന്നു. കോസ്‌മെറ്റിക് സര്‍ജറിയിലൂടെ മൂന്നു മാസത്തിനുള്ളില്‍ മുക്ക് വച്ചുപിടിപ്പിക്കാനാവുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. ഇരുവരും ഇടക്കാലത്തു വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. എങ്കിലും ഭര്‍ത്താവ് തന്നെ സ്ഥിരമായി വിളിക്കുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമായിരുന്നെന്നു യാങ് പറഞ്ഞു. ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ പൊലിസ് തെരച്ചിലാരംഭിച്ചിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം