എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്ന് 26ലക്ഷം കവര്‍ന്നു; സംഭവം പുറത്തറിഞ്ഞത് ഒരാഴ്ചക്കു ശേഷം

Thursday September 10th, 2015

SBI ATM robberyതൃശ്ശൂര്‍: എസ്.ബി.ഐ.യുടെ എ.ടി.എം സുരക്ഷാ കോഡ് ഉപയോഗിച്ച് തുറന്ന് 26,02,800 രൂപ കവര്‍ന്നു. കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാക്കി, യന്ത്രം തുറന്ന് നടത്തിയ വന്‍ കവര്‍ച്ച ഒരാഴ്ച കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്. തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനും ശക്തന്‍ സ്റ്റാന്‍ഡിനുമിടക്ക് വെളിയന്നൂരിലുള്ള എസ്.ബി.ഐ.യുടെ എ.ടി.എമ്മിലാണ് സപ്തംമ്പര്‍ രണ്ടിന് മോഷണം നടന്നത്. അധികൃതര്‍ മാസത്തിലൊരിക്കല്‍ മാറ്റുന്ന കോഡ് ഉപയോഗിച്ചാണ് മോഷണം നടത്തിയത്. എ.ടി.എമ്മില്‍ പണം നിറക്കുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. കേടായ യന്ത്രം നന്നാക്കാനായി ബുധനാഴ്ച ആളെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

രണ്ടിന് രാത്രി 11 മണിയോടെ ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍ ഇവിടെ നില്‍ക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിട്ടുണ്ട്. രണ്ട് പാസ്‌വേഡുകളാണ് ഇതിനുള്ളത്. ഇതില്‍ ഒന്ന് യന്ത്രത്തിനു സമീപം തന്നെയാണ് സൂക്ഷിക്കുന്നത്. മറ്റൊന്ന് ആറ് അക്കങ്ങളുള്ള കോമ്പിനേഷന്‍ ലോക്കാണ്. ഇതറിയാവുന്നവരാണ് കവര്‍ച്ച നടത്തിയത്. സ്വകാര്യ ഏജന്‍സിയാണ് എ.ടി.എമ്മില്‍ പണം നിറക്കുന്നത്. ഇവരില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സപ്തംമ്പര്‍ ഒന്നിന് ഈ എ.ടി.എമ്മില്‍ മുപ്പത് ലക്ഷം രൂപ നിറച്ചിരുന്നു. ഇതില്‍ നാല് ലക്ഷത്തോളം മാത്രമാണ് കാര്‍ഡ് വഴി ഇടപാടുകാര്‍ എടുത്തത്. ബാക്കി തുകയാണ് മോഷണം പോയത്. എ.ടി.എം. യന്ത്രത്തില്‍ പണം സൂക്ഷിക്കുന്ന രണ്ട് ട്രേകള്‍ ഉള്‍പ്പെടെയാണ് മോഷണം. കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാക്കിയ ശേഷമുള്ള മോഷണമായതിനാല്‍ എ.ടി.എമ്മിനുള്ളിലെ കാമറയില്‍ ഇതു പതിഞ്ഞിട്ടില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം