സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചുവെന്ന് എന്‍.ഐ.എ

യുഎഇയുടെ എംബ്ലവും സ്റ്റാമ്പും സംഘം വ്യാജമായി നിര്‍മിച്ചു എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിലാണ് സ്വര്‍ണം കടത്തിയിരുന്നത്.

Monday July 13th, 2020

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചു എന്ന് എന്‍ഐഎ. യുഎഇയുടെ എംബ്ലം പോലും ഇവര്‍ വ്യാജമായി നിര്‍മിച്ചു എന്നാണ് വെളിപ്പെടുത്തല്‍. എന്‍ഐഎ കോടതിയിലാണ് എന്‍ഐഎയുടെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. യുഎഇയുടെ എംബ്ലവും സ്റ്റാമ്പും സംഘം വ്യാജമായി നിര്‍മിച്ചു എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിലാണ് സ്വര്‍ണം കടത്തിയിരുന്നത്.

നേരത്തെ, സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് മണ്ണന്തല പൊലീസ് പിടിച്ച സന്ദീപിനെ ഇറക്കിയത് അസോസിയേഷന്‍ ഭാരവാഹിയായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. സന്ദീപിനെ പുറത്തിറക്കാന്‍ ജാമ്യത്തിന് ആളെ കണ്ടെത്തിയതും ഇതേ പൊലീസ് ഉദ്യോഗസ്ഥനാണ് എന്നും സൂചനയുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം