തടവില്‍ നിന്നു രക്ഷപ്പെട്ട നസീമയെ കണ്ടെത്താനായില്ല

Wednesday August 19th, 2015
2

Marriage fraud Naseema Vengaraകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തടവുചാടിയ സ്ത്രീയെ കണ്ടുപിടിക്കാനാകതെ പോലീസ്. പരപ്പനങ്ങാടി സ്വദേശി നസീമയാണ് ദിവസങ്ങള്‍ക്കു മുമ്പ് തടവ് ചാടിയത്. പതിനഞ്ചോളം കേസിലെ പ്രതിയാണ് നസീമ. മറ്റൊരാളുടെ സഹായം ലഭിക്കാതെ കുളിമുറി തുരന്ന് മതില്‍ കയിറി സാരി കെട്ടി നസീമക്ക് പുറത്ത് ചാടന്‍ കഴിയില്ലെന്ന് ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. എന്നാല്‍ ഈ സഹായം ലഭിച്ചത് ആശുപത്രിയുടെ ജീവനക്കാരില്‍ നിന്നാണോ പുറത്ത് നിന്നാണോ എന്ന് കണ്ടുപിടിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

തടവ് ചാടിയത് സംബന്ധിച്ച് ആശുപത്രി ജീവനക്കാരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ മാത്രമേ പൊലീസ് ശേഖരിച്ചിട്ടുള്ളൂ. പ്രത്യേക സെല്ലില്‍ കര്‍ശന ഉപാധികളോടെ പാര്‍പ്പിച്ച നസീമക്ക് മതില്‍ ചാടാനുള്ള ഉപകരണങ്ങള്‍ എവിടുന്ന് കിട്ടിയെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നു. നിരവധി പരാതികള്‍ നസീമക്കെതിരെ വിവിധ ജില്ലകളില്‍ ഉണ്ടെങ്കിലും ഇതുവരേയും പൊലീസിന് ഇവരെ കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ല. നിലവില്‍ കേരളം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നാല് ദിവസം മുമ്പാണ് വിവാഹത്തട്ടിപ്പിന് പിടിക്കപ്പെട്ട് റിമാന്‍ഡിലായ നസീമ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഭിത്തി തുരന്ന് തടവുചാടിയത്.

അറക്കല്‍ രാജകുടുംബാഗംമെന്നു പറഞ്ഞ് കബളിപ്പിച്ച് വിവാഹം കഴിച്ചതിന് മലപ്പുറം വേങ്ങര സ്വദേശി നല്‍കിയ പരാതിയിലാണ് നസീമ പിടിയിലായത്. നേരത്തെ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം ജില്ലകളിലായി ഇരുപതോളം മോഷണക്കേസുകളിലെ പ്രതിയാണ് നസീമ. വീട്ടുവേലക്കാരി ചമഞ്ഞ് വീടുകളില്‍ കയറിയ ശേഷം വീട്ടിലുള്ളവരെ മയക്കികിടത്തി മോഷണം നടത്തലാണ് നസീമയുടെ രീതി. മാനസിക രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വേങ്ങര പൊലീസ് ഇവരെ കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അതിവിദഗ്ധമായി നസീമ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും വെട്ടിച്ച് കടന്നുകളയുകയായിരുന്നു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം