മാവായിസ്റ്റ് ബന്ധമാരോപിച്ച് അഞ്ചു പേരെ അറസ്റ്റ് ചെയ്തു

Saturday August 15th, 2015

Mavoist identification Imageതിരുവനന്തപുരം: മാവോവാദി ബന്ധം ആരോപിച്ച് തിരുവനന്തപുരത്ത് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലഘുലേഖ വിതരണം ചെയ്ത ഞാറ്റുവേല സംഘം  പ്രവര്‍ത്തകരെയാണ് കന്റോണ്‍മെന്റ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത്, സ്വപ്‌നേഷ്, റഫീഖ്, നിതിന്‍, ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്വാതന്ത്ര്യം നുണയാണെന്ന ലഘുരേഖ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. സ്റ്റ്യാച്ചു ജംഗ്ഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചുളള പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. ഇവരെ പിന്നീട് വിട്ടയച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം