മഞ്ചേരി മെഡിക്കല്‍ കോളജിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് അധ്യാപകര്‍

Saturday August 15th, 2015
2

Manjeri medical collegeമഞ്ചേരി: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനെയും ആരോഗ്യ സര്‍വിസിനെയും കൂട്ടി യോജിപ്പിച്ചുള്ള മഞ്ചേരി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനത്തോട് സഹകരിക്കില്ലെന്നും സെപ്റ്റംബര്‍ ഒന്നുമുതല്‍ ജോലി ചെയ്യില്ലെന്നും കാണിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കി. ആരോഗ്യ ഡയറക്ടറേറ്റിന് കീഴിലെ ജനറല്‍ ആശുപത്രി നടത്താന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും അതിലെ മേലധികൃതര്‍ക്ക് തങ്ങള്‍ക്കുമേല്‍ നിയന്ത്രണമുണ്ടാകാന്‍ പാടില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ പേരില്‍ നടക്കുന്നത് കബളിപ്പിക്കലാണെന്നാണ് കത്തിലെ വിശദീകരണം.
ഒന്നാംവര്‍ഷ എം.ബി.ബി.എസ് പരീക്ഷയില്‍ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്തത്തെിയ വിദ്യാര്‍ഥികളെ അധ്യാപന പരിചയമില്ലാത്ത ജനറല്‍ ആശുപത്രി ഡോക്ടര്‍മാരെ വെച്ച് പഠിപ്പിച്ചതിനാല്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകുന്ന സ്ഥിതിയാണ്. ഒരു മെഡിക്കല്‍ കോളജിന് സങ്കല്‍പ്പിക്കാനാവാത്തതാണ് നിലവിലെ വാര്‍ഡുകളും സംവിധാനവും. അതേ നിലവാരമുള്ളതാണ് തിയറ്ററും. ആഴ്ചയില്‍ 70-90 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്നു. യു.ജി.സി നിര്‍ദേശിച്ചത് 42 മണിക്കൂറാണ്. ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലുള്ള ആശുപത്രി സൂപ്രണ്ട് തങ്ങളുടെ അവകാശങ്ങളുടെ മേല്‍ കടന്നുകയറുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡോക്ടര്‍മാരുടെ മേല്‍ അദ്ദേഹത്തിനുള്ള നിയന്ത്രണം ഒഴിവാക്കി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധിയെ നിയമിക്കണം.
മെഡിക്കല്‍ കോളജിന് മാത്രമായി വാര്‍ഡുകളും അത്യാഹിത വിഭാഗങ്ങളും മാറ്റിനല്‍കിയാല്‍ മാത്രമേ ഇനി മഞ്ചേരിയില്‍ സേവനം ചെയ്യൂ എന്നും കത്തില്‍ പറയുന്നു. അതേസമയം, മഞ്ചേരിയില്‍ നേരത്തേയുള്ള ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചെയ്യുന്ന രീതിയില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള വൈമനസ്യവും ആരോഗ്യ ഡയറക്ടറേറ്റിലെ ഡോക്ടര്‍മാരോടുള്ള അസഹിഷ്ണുതയുമാണ് കത്തിന് പിന്നില്‍. കത്ത് ആരോഗ്യ ഡയറക്ടറേറ്റിലേക്ക് അയച്ച് നല്‍കിയതായി പ്രന്‍സിപ്പല്‍ ഡോ.വി.പി. ശശിധരന്‍ പറഞ്ഞു. സാധാരണക്കാരായ രോഗികള്‍ ചികിത്സ തേടുന്ന ഒരു സര്‍ക്കാര്‍ ആശുപത്രിയാണെന്നതിനാല്‍ സ്‌പെഷാലിറ്റി വിഭാഗം പ്രഫസര്‍മാരും അധ്യാപകരും അത്യാഹിത വിഭാഗത്തില്‍ വരുന്ന എല്ലാ വിഭാഗം ഡോക്ടര്‍മാരെയും നോക്കേണ്ടിവരുമെന്നും ഈ സ്ഥിതി ഭാവിയിലേ മാറൂ എന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ മലപ്പുറം വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം