ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍

Thursday August 13th, 2015

Gang rape girlകാലടി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ഥികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്‌കൂളില്‍ കൗണ്‍സലിങ് നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥിനി അധ്യാപികയോട് പീഡനവിവരം പറഞ്ഞത്.
കാമുകനായ വിദ്യാര്‍ഥി വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആദ്യം ശാരീരികമായി പീഡിപ്പിച്ചു. തുടര്‍ന്ന്, മറ്റ് സുഹൃത്തുക്കളായ വിദ്യാര്‍ഥികളോട് സംഭവം പറഞ്ഞു. പീഡനവിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മറ്റ് നാലുപേരും പീഡിപ്പിച്ചത്.
കാമുകനും മറ്റൊരു പ്രതിയും നീലീശ്വരം എസ്.എന്‍.ഡി.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. അറസ്റ്റിലായ വിദ്യാര്‍ഥികള്‍ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു. അഞ്ച് വിദ്യാര്‍ഥികളെയും കാക്കനാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം