ഓപണ്‍സ്‌കൂള്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു

Friday August 7th, 2015
2

exam reslutsതിരുവനന്തപുരം: സ്‌റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ മുഖേന ഹയര്‍സെക്കന്ററി കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓപ്പണ്‍ റഗുലര്‍, പ്രൈവറ്റ് വിഭാഗങ്ങളിലേക്ക് ഓപ്പണ്‍ സ്‌കൂള്‍ സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന എസ്.ബി.ടി ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും എസ്.ബി.ടി ശാഖയില്‍ ഫീസ് അടച്ച് www.ksosonline.in എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഓപ്പണ്‍ റഗുലര്‍ സ്‌കീമില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഴയില്ലാതെ ആഗസ്റ്റ് 31 വരെയും 50 രൂപ പിഴയോടെ സെപ്റ്റംബര്‍ ഏഴ് വരെയും 250 രൂപ അധിക പിഴയോടെ സെപ്തംബര്‍ 14 വരെയും അപേക്ഷിക്കാം. ഓപ്പണ്‍ പ്രൈവറ്റ് ആയി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഴയില്ലാതെ സെപ്തംബര്‍ നാലുവരെയും 50 രൂപ പിഴയോടെ സെപ്തംബര്‍ 11 വരെയും 250 രൂപ അധിക പിഴയോടെ സെപ്തംബര്‍ 17 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പ്രിന്റ്ഔട്ടും മതിയായ ഫീസടച്ച എസ്.ബി.ടി. ചെലാനും അനുബന്ധ രേഖകളുമായി നിശ്ചിത തീയതിക്കുള്ളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ അപേക്ഷകള്‍ ജോയിന്റ് സ്‌റ്റേറ്റ് കോഡിനേറ്റര്‍, കേരള സ്‌റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍ മേഖലാകേന്ദ്രം, സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ട്, മലപ്പുറം 676505 വിലാസത്തിലും മറ്റ് ജില്ലകളിലെ അപേക്ഷകള്‍ സ്‌റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍, എസ്.സി.ഇ.ആര്‍.ടി, പൂജപ്പുര, തിരുവനന്തപുരം  695 012 എന്ന വിലാസത്തിലും നേരിട്ടോ, തപാല്‍ മുഖേനയോ ഹാജരാക്കണം. രജിസ്‌ട്രേഷന്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകവും വിശദവിവരങ്ങളും www.openschool.kerala.gov.in, www.ksosonline.in ലും 0471 2342950, 2342369, 04832734295 എന്നീ നമ്പറുകളിലും ലഭിക്കും.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം