മാന്യമായി വസ്ത്രം ധരിച്ചില്ല; സഹോദരന്‍ സഹോദരിയെ തലക്കടിച്ചു കൊന്നു

Thursday August 6th, 2015

Sister killed brotherമുംബൈ: മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന കാരണം പറഞ്ഞ് പതിനേഴുകാരിയെ സഹോദരന്‍ തലക്കടിച്ചു കൊന്നു. മുംബൈയിലെ കോല്‍ഹാപൂരില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വസ്ത്രധാരണത്തിനൊപ്പം സഹോദരി ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥിരമായി പാര്‍ട്ടികള്‍ക്കു പോകുന്നതും തന്നെ പ്രകോപിപ്പിച്ചതായി പിടിയിലായ സഹോദരന്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.
കര്‍ട്ടന്‍ ഇടാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. അടിയേറ്റ പെണ്‍കുട്ടി തലക്ക് ഗുരുതരമായി ക്ഷതമേറ്റാണ് മരിച്ചത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ സഹോദരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അപകര്‍ഷതാബോധമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പോലിസ് പറഞ്ഞു. ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നില്ലെന്നും കോല്‍ഹാപൂര്‍ പോലിസ് സൂപ്രണ്ട് വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം