തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ പ്രചരിച്ച ചിത്രത്തെത്തുടര്ന്നു പെണ്‍കുട്ടി ഫേസ്ബുക്കില്‍ ആത്മഹത്യാ ഭീഷണി മുഴക്കി പോസ്റ്റിട്ടു. നഴ്സെന്നു കരുതുന്ന പെണ്‍കുട്ടിയാണ് താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന പോസ്റ്റ് ഇട്ടത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങളാണത്രെ വാട്സ്ആപ്പ് വഴി പ്രചരിക്കുന്നത്. താനാണ് ആ പെണ്‍കുട്ടിയെന്നും തനിക്കു പറയാനുള്ള കാര്യങ്ങളാണിവയെന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ്.
തന്റെ വള്‍ഗറായ ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിക്കുന്നുണ്ടെന്നും പലരുടെ കൈയിലും എത്തിയെന്നു താന്‍ അറിഞ്ഞെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നും പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള പെണ്‍കുട്ടിയാണ് താനും. അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല. താന്‍ മരിച്ചാലും ഈ ലോകം അറിയണം താന്‍ ഒരു ചീത്ത പെണ്കുട്ടിയല്ലായിരുന്നെന്ന്. തന്നോട് ഈ ചതി ചെയ്ത ആളോട് ക്ഷമിക്കുന്നു. പരാതി നല്‍കിയിട്ടും ഫലമുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാലും സൈബര്‍ സെല്ലില്‍ പരാതിപ്പെടുന്നുണ്ട്. ചെയ്തത് ആരായാലും തന്റെ കണ്ണീരിന്റെ വില കൊടുക്കേണ്ടിവരും. തന്നെ മനസിലാക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഈ പോസ്റ്റ് ഫോര്‍വേഡ് ചെയ്യണം. ഒരു പക്ഷേ, ഇതു തന്നെ ലാസ്റ്റ് മേസേജ് ആയിരിക്കും. ഈ ലോകത്തോടു വിട പറയും മുമ്പ് തന്നെ അറിയുന്ന ചിലരെങ്കിലും മനസിലാക്കണം താന്‍ വഴിപിഴച്ചുപോയിട്ടില്ലെന്ന്, പ്ലീസ്, എന്നാണ് പോസ്റ്റ്.
പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ചുവടെ. (പെണ്‍കുട്ടിയുടെ സ്വകാര്യതയെക്കരുതിയാണ് പേരുള്ള ഭാഗം മറച്ചിരിക്കുന്നത്)