കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

Saturday August 1st, 2015

peedanam copyകുന്നംകുളം: മാതാപിതാക്കള്‍ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാഞ്ഞിരംകുളം ചെമ്പകവില്ല തെക്കേരി വീട്ടില്‍ സുനില്‍ കുമാര്‍ (38) ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റിലാണ് പീഡന ശ്രമം നടന്നത്.  ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് നിന്നു പുറപ്പെട്ട ബസില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് മാതാപിതാക്കള്‍ക്കൊപ്പം പുറപ്പെട്ടതായിരുന്നു പെണ്‍കുട്ടി. ബസ് എടപ്പാള്‍ നടുവട്ടം ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടര്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങിയത്. സ്പര്‍ശനം പരിധിവിട്ടപ്പോള്‍ പിതാവ് ഉടന്‍ തന്നെ മറ്റു യാത്രക്കാരെ വിവരം ധരിപ്പിക്കുകയും ക്ഷോഭിക്കുകയും ചെയ്തു. അതോടെ യാത്രക്കാര്‍ കണ്ടക്ടര്‍ക്കെതിരെ തിരിഞ്ഞു. ബസ് നിറുത്താന്‍ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടറും ഡ്രൈവറും തയ്യാറായില്ല. മറ്റെങ്ങും നിറുത്താതെ ബസ് കുന്നംകുളത്ത് എത്തിച്ചു. അവിടെ ഇറങ്ങിയ കുടുംബം നേരെ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വിവരം അറിഞ്ഞ സി ഐ കണ്ടക്ടറെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം നല്‍കി. പോലിസ് ബസിനു പിന്നാലെ പോയെങ്കിലും നിര്‍ത്താതെ പോയ ബസ് ഗുരുവായൂര്‍ ഡിപ്പോയിലെത്തിയാണ് നിര്‍ത്തിയത്. അവിടെ ഓഫിസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ കോണ്‍ഗ്രസ് യുണിയന്‍ നേതാവാണെന്നും തൊട്ടാന്‍ പണികളയുമെന്നും പോലീസിനെ ഭീഷണിപ്പെടുത്തിയെങ്കിലും പോലീസ് കാര്യമാക്കിയില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം