സംസ്ഥാനത്ത് പോലിസ് ക്രിമിനലുകള്‍ കൂടുന്നു; നടപടി നേരിടുന്നവരില്‍ വനിതാപോലിസുകാരും

Friday July 31st, 2015

Police head complaintതിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ നടപടിക്ക് വിധേയരാകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടപടിക്ക് വിധേയരായത് 654 പോലീസ് ഉദ്യോഗസ്ഥരാണ്. 2012ല്‍ ഇത് 533 ആയിരുന്നു. വനിതാ പൊലീസുകാരും ക്രിമിനല്‍ കേസുകളില്‍ നടപടി നേരിടുന്നുണ്ട്. ലോക്കപ് മര്‍ദ്ദനം, കൈക്കൂലി വാങ്ങല്‍, അധികാരം ദുര്‍വിനിയോഗം ചെയ്യല്‍ എന്നിവക്കാണ് വനിതാ പോലീസുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പോലീസുകാര്‍ക്കെതിരെയുള്ള പരാതികള്‍ പരിഗണിക്കുന്ന പോലീസ് കംപ്ലൈന്റ് അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും ഈ കാലയളില്‍ വര്‍ധനയുണ്ട്.

കേസുകളില്‍ ഉള്‍പ്പെട്ട പോലീസുകാരില്‍ ആറുപേരെ സേനയില്‍ നിന്നു പിരിച്ചുവിട്ടു. 454 പേരെ സസ്‌പെന്‍ഡു ചെയ്യുകയും 140പേരെ സ്ഥലം മാറ്റുകയും ചെയ്തു. കേസുകളില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ എണ്ണത്തില്‍ മുന്നില്‍ തിരുവനന്തപുരം റൂറലാണ്. ഒരു ഡിഐജി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ക്രിമിനല്‍ കേസിന് നടപടിയെടുത്തതായി ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ച് ഡിവൈഎസ്പിമാരും അഞ്ച് സിഐമാരും 43 എസ്‌ഐമാരും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സീനിയര്‍ സിവില്‍ പോലിസുകാരുടേയും സീനിയര്‍ വനിതാ സിവില്‍ പോലീസുകാരുടേയും എണ്ണം 171 ആണ്. കേസുകളില്‍ ഉള്‍പ്പെട്ട സിവില്‍ പോലീസുകാരുടേയും വനിതാ സിവില്‍ പോലീസുകാരുടേയും എണ്ണം 384 ആണെന്നും ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ വ്യക്തമാക്കുന്നു. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ എഡിജിപിമാരടങ്ങുന്ന കമ്മിറ്റിയാണ് പോലീസുകാര്‍ക്കെതിരെ നപടിക്ക് ശിപാര്‍ശ ചെയ്യുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം