യാക്കൂബ് മേമന്റെ വധശിക്ഷ; സുപ്രീംകോടതി ബെഞ്ചില്‍ അഭിപ്രായ ഭിന്നത

Tuesday July 28th, 2015

Yakoob Memanന്യൂഡല്‍ഹി: 1993ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച് സുപ്രീംകോടതി ബെഞ്ചില്‍ അഭിപ്രായ വ്യത്യാസം. ഇതെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി വിശാല ബെഞ്ചിന്റെ പരിഗണനക്കു വിട്ടു. വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി. മേമന്റെ ഹരജി പരിഗണിച്ച ബഞ്ചിന് ഐകകണ്‌ഠ്യേന ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തത് കൊണ്ട് പരിഗണനക്കായി വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടുകയായിരുന്നു.
തന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ടാഡ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതു നീതിക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണു മേമന്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജൂലൈ 30ന് വധശിക്ഷ നടപ്പിലാക്കാന്‍ ടാഡ കോടതി തീരുമാനമെടുത്തത് എന്നും യാക്കൂബ് മേമന്‍ ഹര്‍ജിയില്‍ പറയുന്നു. ഇതിനു പുറമേ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു പുതിയ ദയാഹര്‍ജിയും നല്‍കിയിട്ടുണ്ട്. 2007ല്‍ ടാഡ കോടതിയാണ് യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്. മേമന്റെ പുനപ്പരിശോധനാ ഹരജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ടാഡ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത് ശരിയല്ല എന്ന് കാണിച്ചാണ് മേമന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. യാക്കൂബ് മേമന്റെ വധശിക്ഷ ജീവപര്യന്തമായി കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.

അതേസമയം, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വധശിക്ഷ നടപ്പിലാക്കാനൊരുങ്ങുന്നതെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. 1993ല്‍ മുംബൈയിലെ 12 നഗരങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ടാണ് യാക്കൂബ് മേമന്‍ പിടിയിലായത്. 2007ല്‍ ടാഡ കോടതിയാണ് വധശിക്ഷ വിധിച്ചത്. മുംബൈയിലെ സ്‌ഫോടനങ്ങളില്‍ ആകെ 257 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാം അന്തരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം ഉള്ളതിനാല്‍ ശിക്ഷ ശരിവച്ചാലും അത് ഉടനെ നടപ്പാക്കില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം