ലീഗില്‍ ‘നിലവിളി’ ഉയര്‍ത്തി ‘നിലവിളക്ക്’ കത്തുന്നു; കുഞ്ഞാലിക്കുട്ടി വിളക്കു കൊളുത്തിയ ചിത്രം പുറത്തായി

Monday July 27th, 2015

Nilavilaku kunhalikutty iumlIUML nilavilaku 5കോഴിക്കോട്: പാര്‍ട്ടിക്കുള്ളില്‍ നിലവിളി ഉയര്‍ത്തി ‘നിലവിളക്ക്’ കത്തി പടരുന്നത് മുസ്ലിംലീഗിന് തലവേദനയാകുന്നു. നിലവിളക്ക് കൊളുത്തരുതെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന മന്ത്രി എം കെ മുനീര്‍ അടക്കമുള്ളവര്‍ വ്യക്തിപരമെന്ന് പറഞ്ഞ് തള്ളിയതോടെയാണ് നിലവിളക്കിന്റെ പേരില്‍ പാര്‍ട്ടി ഇരു തട്ടിലായിരിക്കുന്നത്. വിവാദം കത്തി പടരുന്നതിനിടെ ഇ ടി മുഹമ്മദ് ബഷീറിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി മായിന്‍ഹാജിയും രംഗത്തെത്തി. നിലവിളക്ക് കത്തിക്കല്‍ മറ്റൊരു മതവിഭാഗത്തിന്റെ ആചാരമാണെന്നും അതിനാലാണ് ലീഗ് വിട്ടു നില്‍ക്കുന്നതെന്നും പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവര്‍ നിലവിളക്ക് കത്തിക്കില്ലെന്നും എം.സി മായിന്‍ ഹാജി തുറന്നടിച്ചു. മുനീറിന്റെ പിതാവായ സി.എച്ച് മുഹമ്മദ് സ്വീകരിച്ചിരുന്ന നിലപാടാണ് ലീഗ് ഇന്നും സ്വീകരിക്കുന്നതെന്ന വാദവും മായിന്‍ ഹാജി ഉയര്‍ത്തി. യോഗം ചേര്‍ന്ന് മാത്രമെടുക്കുന്നതല്ല പാര്‍ട്ടി നിലപാടുകള്‍. മുന്‍കാല നേതാക്കളുടെ പാത പിന്തുടരുകയെന്നതാണ് രീതിയെന്ന് ഇ ടി മുഹമ്മദ് ബഷീറിനെ തള്ളിപ്പറയുന്നവര്‍ക്ക് സംസ്ഥാന സെക്രട്ടറി മറുപടിയും നല്‍കി.
IUML nilavilaku 1സമസ്ത ഇ കെ വിഭാഗവും നിലവിളക്ക് കത്തിക്കുന്നത് തെറ്റാണെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. നിലവിളക്ക് കൊളുത്തല്‍ ഇസ്ലാമിക വിശ്വാസികള്‍ക്ക് അനുവദനീയമല്ലെന്നാണ് സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരം സ്വീകരിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. നിലവിളക്ക് കൊളുത്തല്‍ ഹിന്ദു മതവിഭാഗത്തിന്റെ പ്രത്യേക ആചാരമാണ്. മൂന്നുമണിക്കൂര്‍ ശിരോവസ്ത്രം ധരിക്കാതിരുന്നാല്‍ മത വിശ്വാസം ഇല്ലാതാകുമോ എന്ന സുപ്രീംകോടതി പരാമര്‍ശം ഖേദകരമാണെന്നും നേതാക്കള്‍ പറഞ്ഞു.
IUML nilavilaku 7നിലവിളക്ക് കൊളുത്തുന്നതിനെ അനുകൂലിച്ച് കെ എം ഷാജി എം.എല്‍.എ നിയമസഭയില്‍ നടത്തിയ പ്രസംഗവും അതിന്റെ പേരില്‍ ഡോ. കെ ടി ജലീല്‍ എം.എല്‍.എ കുഞ്ഞാലിക്കുട്ടിയെ വെല്ലുവളിച്ചതും വിവാദമായിരുന്നു. ഇതിനിടെ നിലവിളക്ക് സംഭവം വിവാദമായതോടെ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തുന്നത് പാര്‍ട്ടി വിലക്കിയിരിക്കുകയാണ്. ആഗസ്റ്റ് രണ്ടിനു ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ നിലവിളക്ക് സംബന്ധിച്ച് തീരുമാനം കൈകൊള്ളുമെന്നാണറിയുന്നത്.

കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീല്‍ നിയമസഭയില്‍

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം